|    Dec 3 Sat, 2016 1:29 am
FLASH NEWS

ട്രഷറിയില്‍ ആവശ്യത്തിന് പണമില്ല; പെന്‍ഷന്‍കാര്‍ നിരാശരായി മടങ്ങി

Published : 30th November 2016 | Posted By: SMR

മാള: ട്രഷറിയില്‍ ആവശ്യത്തിന് പണമില്ലാത്തതിനാല്‍ പെന്‍ഷനായെത്തിയ നിരവധിപേര്‍ നിരാശരായി മടങ്ങി. മാള സബ്ബ് ട്രഷറിയില്‍ ഇന്നലെ രാവിലെ മുതല്‍ എത്തിയ പ്രായമേറിയവരടക്കമുള്ള പെന്‍ഷന്‍കാരാണ് പെന്‍ഷന്‍ ലഭിക്കാതെ മടങ്ങിയത്. രാവിലെ തന്നെ എത്തിയ പെന്‍ഷന്‍കാര്‍ക്ക് ആര്‍ക്കും തന്നെ പണം ലഭ്യമായില്ല.ഉച്ചയോടെ രണ്ടുലക്ഷം രൂപ എത്തുകയും ഏതാനും പേര്‍ക്ക് പെന്‍ഷനടക്കമുള്ളവ നല്‍കുകയും ചെയ്തു. മാസത്തിലെ ആദ്യ ആഴ്ചയില്‍ ഏഴുലക്ഷം രൂപയും പിന്നീടുള്ള ഓരോ ആഴ്ചയിലും രണ്ടുലക്ഷം രൂപ വീതവുമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാള ശാഖയില്‍ നിന്നും ലഭിക്കുന്നതെന്നും ആദ്യമെത്തുന്ന ഏതാനും പേര്‍ക്ക് മാത്രമേ ശമ്പളമായും മറ്റും നല്‍കാനാവൂ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day