|    Dec 9 Fri, 2016 9:16 am
FLASH NEWS

ട്രംപ് ശക്തനായ കൂട്ടുകാരനെന്ന് റഷ്യന്‍ മാധ്യമങ്ങള്‍

Published : 6th November 2016 | Posted By: SMR

മോസ്‌കോ: റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ശക്തനായ കൂട്ടുകാരനെന്ന് റഷ്യന്‍ മാധ്യമങ്ങളുടെ നിരീക്ഷണം.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റനെതിരേ എഫ്ബിഐ അന്വേഷണം പുനരാരംഭിച്ചതോടെ ട്രംപിന് പിന്തുണ വര്‍ധിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം റഷ്യയിലെ  ഓണ്‍ലൈന്‍ ചാനലിന്റെ പ്രധാന വാര്‍ത്ത. റഷ്യയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭൂരിഭാഗം മാധ്യമങ്ങളും സമാനമായ വാര്‍ത്തകളും വിശകലനങ്ങളുമാണ് നല്‍കുന്നത്. ട്രംപിന്റെ പിന്തുണ വര്‍ധിച്ചുവരുകയാണെന്നും റഷ്യക്കും യുഎസിനും ഇടയില്‍ സമീപകാലത്തുണ്ടായ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നും മറ്റൊരു വാര്‍ത്താചാനല്‍ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം, റഷ്യയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ ഹിലാരിയുടെ പ്രചാരണത്തിന് ഒട്ടും പ്രാധാന്യം കല്‍പിക്കുന്നില്ല.
ഹിലാരി റഷ്യന്‍വിരുദ്ധ നയങ്ങളാണ് പിന്തുടരുന്നതെന്നും എന്നാല്‍ ട്രംപ് പ്രായോഗികവാദിയും ശക്തനായ സുഹൃത്തുമാണെന്നും റഷ്യന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ വിലയിരുത്തുന്നു. സാധാരണക്കാരില്‍ നടത്തിയ അഭിപ്രായസര്‍വേകളില്‍ മൂന്നിലൊന്നു മാത്രമാണ് ട്രംപിന്റെ വിജയം റഷ്യക്ക് ഗുണകരമാവുമെന്ന് വിശ്വസിക്കുന്നത്‌

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day