|    Dec 4 Sun, 2016 11:37 am

ട്രംപ് വിജയിച്ചതില്‍ ഫേസ്ബുക്കിന് പങ്കില്ല: സുക്കര്‍ബര്‍ഗ്

Published : 12th November 2016 | Posted By: SMR

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡോണള്‍ഡ് ട്രംപ് വിജയിക്കുന്നതിന് ഫേസ്ബുക്ക് സഹായകരമായെന്ന ആരോപണം നിഷേധിക്കുന്നതായി സാമൂഹിക മാധ്യമത്തിന്റെ സ്ഥാപകനായ മാര്‍ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്ക് ഈ വിജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. ഫേസ്ബുക്കില്‍ പ്രചരിച്ച വ്യാജവാര്‍ത്തകള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്ന വാദം അബദ്ധമാണ്. നിങ്ങളങ്ങനെയാണ് വിശ്വസിക്കുന്നതെങ്കില്‍ ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രചരിപ്പിക്കാന്‍ ശ്രമിച്ച സന്ദേശങ്ങള്‍ നിങ്ങള്‍ ഉള്‍ക്കൊണ്ടുവെന്ന് എനിക്ക് ചിന്തിക്കേണ്ടിവരുമെന്നും കാലഫോര്‍ണിയയില്‍ നടന്ന ടെക്‌ണോമി സാങ്കേതികവിദ്യാ സമ്മേളനത്തില്‍ സുക്കര്‍ബര്‍ഗ്് പറഞ്ഞു. ഫേസ്ബുക്കില്‍ പ്രചരിക്കപ്പെടുന്ന വ്യാജ വാര്‍ത്തകള്‍ അവ വ്യാജമാണെന്ന തുടര്‍ വാര്‍ത്തകളെക്കാള്‍ എത്രയോ മടങ്ങ്് അധികമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുഎസില്‍ വലിയൊരു വിഭാഗം വാര്‍ത്തകള്‍ക്കു ആശ്രയിക്കുന്നത് ഫേസ്ബുക്കിനെയാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് അനുകൂലമായ വാര്‍ത്തകള്‍ക്ക്് ഫേസ്ബുക്കില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നുവെന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഉയര്‍ന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day