|    Dec 2 Fri, 2016 11:27 pm
FLASH NEWS

ട്രംപ് മന്ത്രിസഭയിലെ രണ്ട് അംഗങ്ങളെ പ്രഖ്യാപിച്ചു

Published : 15th November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് നിയുക്തപ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മന്ത്രിസഭയിലേക്കുള്ള രണ്ടുപേരെ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനമായ ചീഫ് ഓഫ് സ്റ്റാഫ് തസ്തികയിലേക്കു മുതിര്‍ന്ന നേതാവ് റെയിന്‍സ് പ്രീബസിനെ പ്രഖ്യാപിച്ചു. ട്രംപുമായി അടുത്ത ബന്ധമുള്ള നേതാക്കളിലൊരാളാണ് 44കാരനായ പ്രീബസ്. റിപബ്ലിക്കന്‍ ദേശീയ സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ ട്രംപിന് മികച്ച പിന്തുണയേകിയിരുന്നു അദ്ദേഹം.
വലതുപക്ഷ ബ്രെയ്ത്ബാര്‍ത് ന്യൂസ് നെറ്റ്‌വര്‍ക്കിന്റെ മേധാവി സ്റ്റീഫന്‍ ബാനണ്‍ ആയിരിക്കും ട്രംപിന്റെ മന്ത്രിസഭയിലെ മറ്റൊരു പ്രധാനി. വംശീയ വിദ്വേഷമുളവാക്കുന്ന പ്രചാരണങ്ങളുടെ പേരില്‍ വ്യാപകമായി വിമര്‍ശനം നേരിട്ട യാഥാസ്ഥിതിക വാര്‍ത്താ വെബ്‌സൈറ്റാണ് ബ്രെയ്ത്ബാര്‍ത് ന്യൂസ് നെറ്റ്‌വര്‍ക്ക്. ഇരുവരും പ്രചാരണവേളയില്‍ പാര്‍ട്ടിയുടെ ചരിത്രനേട്ടത്തിന് സുപ്രധാന പിന്തുണയാണ് നല്‍കിയതെന്ന് ട്രംപ് പറഞ്ഞു. ഫലം പുറത്തുവന്നശേഷമുള്ള ആദ്യ അഭിമുഖത്തില്‍ അനധികൃതമായി രാജ്യത്തു കഴിയുന്ന 30 ലക്ഷത്തോളം പേരെ തടവിലാക്കുകയോ നാടുകടത്തുകയോ ചെയ്യുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
അതേസമയം, യുഎസ് പ്രസിഡന്റിന് ലഭിക്കുന്ന നാലു ലക്ഷം ഡോളര്‍ ശമ്പളം സ്വീകരിക്കില്ലെന്നും അവധിക്കാലം തനിക്ക് വേണ്ടെന്നും ട്രംപ് വ്യക്തമാക്കി. ശമ്പളം സ്വീകരിക്കുകയെന്നത് നിര്‍ബന്ധമായതുകൊണ്ട് ഒരു ഡോളര്‍ മാത്രമായിരിക്കും സ്വീകരിക്കുക. വൈറ്റ്‌ഹൈസില്‍ ട്രംപ് സ്ഥിരമായി താമസിക്കില്ലെന്നും സൂചനയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day