|    Dec 8 Thu, 2016 9:32 pm
FLASH NEWS

ട്രംപിന്റെ വിജയം: കാത്തിരിക്കുന്നത് യുഎസുമായി പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ബന്ധമെന്ന് റഷ്യ

Published : 9th November 2016 | Posted By: Navas Ali kn
FORT WORTH, TX - FEBRUARY 26: Republican presidential candidate Donald Trump speaks at a rally at the Fort Worth Convention Center on February 26, 2016 in Fort Worth, Texas. Trump is campaigning in Texas, days ahead of the Super Tuesday primary. (Photo by Tom Pennington/Getty Images)

FORT WORTH, TX – FEBRUARY 26: Republican presidential candidate Donald Trump speaks at a rally at the Fort Worth Convention Center on February 26, 2016 in Fort Worth, Texas. Trump is campaigning in Texas, days ahead of the Super Tuesday primary. (Photo by Tom Pennington/Getty Images)

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ ലോക രാഷ്ട്രങ്ങളില്‍ നിന്നും ട്രംപിന് അഭിനന്ദന പ്രവാഹം. യൂറോപ്യന്‍ രാജ്യങ്ങളും ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും ട്രംപിനെ അഭിനന്ദനങ്ങള്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍-അമേരിക്കന്‍ ഉച്ചകോടിക്ക് ക്ഷണിച്ചുകൊണ്ടാണ് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കര്‍ ട്രംപിനെ അഭിനന്ദിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ബന്ധമാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും റഷ്യ- അമേരിക്ക ബന്ധം മോശമായ അവസ്ഥയിലെത്തിയത് തങ്ങളുടെ കുറ്റം കൊണ്ടല്ലെന്നും വഌദിമിര്‍ പുടിന്‍ ട്രംപിന് അയച്ച അനുമോദന സന്ദേശത്തില്‍ പറഞ്ഞു.
ശക്തമായ പ്രചരണങ്ങളിലൂടെ വിജയത്തിലെത്തിയതിന് ട്രംപിനെ അനുമോദിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ് അറിയിച്ചു. വാണിജ്യത്തിലും സുരക്ഷയിലും പ്രതിരോധത്തിലും ശക്തമായ പങ്കാളികളായി ഇരു രാജ്യങ്ങളും തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്ക ആരു ഭരിച്ചാലും ജര്‍മനിയുമായി ഉള്ളതുപോലെ ശക്തമായ ബന്ധം മറ്റൊരു രാജ്യവുമായി ഉണ്ടാകില്ലെന്ന് ജര്‍മന്‍ ചാന്‍സിലര്‍ ആഞ്‌ജെല മെര്‍ക്കല്‍ അനുമോദന സന്ദേശത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു. പശ്ചിമേഷ്യയില്‍ സുസ്ഥിരത കൊണ്ടുവരാന്‍ ട്രംപിന് സാധിക്കട്ടെയെന്ന് സൗദി രാജാവ് സല്‍മാന്‍ ആശംസിച്ചു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി ട്രംപിനെ ഫോണില്‍ വിളിച്ച് ആശംസ അറിയിച്ചു. ഇസ്രായേലിന്റെ യഥാര്‍ത്ഥ സുഹൃത്തിനെ അുമോദിക്കുന്നതായി പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. പശ്ചിമേഷ്യയില്‍ സ്ഥിരമായി സമാധാനം സ്ഥാപിക്കാനുള്ള തത്വത്തിനു വേണ്ടി ശ്രമിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ആരായാലും അദ്ദേഹവുമായി തങ്ങള്‍ ബന്ധപ്പെടുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിനു വേണ്ടി അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവ് അനുമോദന സന്ദേശത്തില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 105 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day