|    Dec 3 Sat, 2016 7:57 am
FLASH NEWS

ട്രംപിന്റെ പ്രചാരണവേദിയില്‍ നാടകീയരംഗങ്ങള്‍

Published : 7th November 2016 | Posted By: SMR

വാഷിങ്ടണ്‍: തിരഞ്ഞെടുപ്പു പ്രചാരണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ ട്രംപിന്റെ പ്രചാരണവേദിയില്‍ നാടകീയ രംഗം. നെവാഡയിലെ റെനോയില്‍ പ്രസംഗം നടത്തുന്നതിനിടെ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി ട്രംപിനെ വേദിക്കു പുറത്തേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ ചിതറിയോടുകയും ചെയ്തു. ട്രംപിനോട് എതിര്‍പ്പു പ്രകടിപ്പിച്ചുകൊണ്ട് രജിസ്റ്ററില്‍ ഒപ്പുവച്ചതിന്റെ പേരില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകനെ പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ട്രംപിന്റെ എതിരാളിയായ ഒരാളെ സദസ്സില്‍ തോക്കുമായി കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, സുരക്ഷാ വിഭാഗം നടത്തിയ തിരച്ചിലില്‍ തോക്കൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ട്രംപ് വീണ്ടും സ്റ്റേജിലെത്തി പ്രസംഗം തുടരുകയായിരുന്നു. പ്രസംഗത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരോട് നന്ദി അറിയിക്കുന്നതായും അവരുടെ പ്രവൃത്തികള്‍ പലപ്പോഴും ആരും കാണാതെപോവുകയാണെന്നും ട്രംപ് പറഞ്ഞു. സദസ്സില്‍ ഇരിക്കുന്നവരില്‍ ആരോ ‘തോക്ക്’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞതാണ് കോലാഹലത്തിന് ഇടയാക്കിയതെന്നു പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
റെനോയിലെ പ്രചാരണത്തിനുശേഷം പെന്‍സില്‍വാനിയ, മിഷിഗണ്‍, മിന്നസോട്ട എന്നിവിടങ്ങളില്‍ പ്രചാരണം നടത്താന്‍ പോകാനിരിക്കുകയാണ് ട്രംപ്. 1972 മുതല്‍ ഇതുവരെ ഈ മൂന്നു സംസ്ഥാനങ്ങളും റിപബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണച്ചിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day