|    Dec 8 Thu, 2016 1:17 pm
FLASH NEWS

ട്രംപിനെതിരേ ഹിലരി അഞ്ച് പോയിന്റ് മുന്നില്‍

Published : 26th October 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ അഞ്ചുപോയിന്റ് മുന്നില്‍. 49 ശതമാനം ആളുകളാണ് ഹിലരിയെ പിന്തുണയ്ക്കുന്നത്. ട്രംപിനെ പിന്തുണയ്ക്കുന്നത് 44 ശതമാനം പേരും. സിഎന്‍എന്‍ ആണ് സര്‍വേഫലം പുറത്തുവിട്ടത്. വൈറ്റ് ഹൗസിലേക്ക് കടുത്ത പോരാട്ടമാണ് പ്രകടമാവുന്നതെന്നും സിഎന്‍എന്‍ വ്യക്തമാക്കി. അതിനിടെ പ്രചാരണത്തില്‍ പുറകോട്ടു പോവുന്നതായി ട്രംപിന്റെ പ്രചാരണവിഭാഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ട്രംപ് പുറകോട്ടു പോവുന്നതായി പ്രചാരണവിഭാഗം സ്ഥിരീകരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day