|    Dec 3 Sat, 2016 11:12 pm
FLASH NEWS

ട്രംപിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് പോണ്‍ സ്റ്റാര്‍

Published : 24th October 2016 | Posted By: SMR

jessica-drake

 

വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ വീണ്ടും ലൈംഗികാരോപണം. പോണ്‍സ്റ്റാര്‍ ജെസീക്ക ഡ്രെയ്ക്കാണ് ട്രംപിനെതിരേ പുതുതായി ആരോപണവുമായെത്തിയത്. 10 വര്‍ഷം മുമ്പ് താഹോയില്‍ ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപ് തന്നെ കടന്നുപിടിക്കുകയും ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്‌തെന്നാണ് ഡ്രെയ്ക്കിന്റെ ആരോപണം. മല്‍സരത്തിനിടെ ട്രംപ് തന്റെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വൈകീട്ട് ഹോട്ടല്‍ മുറിയിലെത്താന്‍ ആവശ്യപ്പെട്ടു.
ഹോട്ടല്‍ മുറിയിലെത്താന്‍ ട്രംപ് 10,000 ഡോളര്‍ വാഗ്ദാനംചെയ്തതായും ജെസീക്ക പറഞ്ഞു. ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപിനൊപ്പം നില്‍ക്കുന്ന ചിത്രവും ജെസീക്ക പുറത്തുവിട്ടിട്ടുണ്ട്. അഭിഭാഷക ഗ്ലോറിയ ആള്‍റെഡിനൊപ്പമാണ് ജെസീക്ക വാര്‍ത്താസമ്മേളനം വിളിച്ചത്. ട്രംപിനെതിരേ ലൈംഗികാരോപണം ഉന്നയിക്കുന്ന 11ാമത്തെ വനിതയാണ് 42കാരിയായ ജെസീക്ക ഡ്രെയ്ക്ക്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തോടടുക്കുന്നതോടെ ലൈംഗികാരോപണത്തില്‍ വലയുകയാണ് ഡൊണാള്‍ഡ് ട്രംപ്.
അതിനിടെ, റിപബ്ലിക്കന്‍ എതിരാളി ഡൊണാള്‍ഡ് ട്രംപ് പറയുന്നത് കാര്യമാക്കുന്നില്ലെന്നും രാജ്യം നേരിടുന്ന പ്രശ്‌നങ്ങളിലാണു തന്റെ ശ്രദ്ധയെന്നും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ പറഞ്ഞു. നാലര മണിക്കൂറോളം നടത്തിയ സംവാദത്തെ ഓര്‍മിപ്പിച്ച അദ്ദേഹത്തിന് ഇനിയെന്തെങ്കിലും മറുപടി കൊടുക്കണമെന്നു കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു. വിദേശ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഹിലരി. വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നത് തിരഞ്ഞെടുപ്പിന് 15 ദിവസം മാത്രം അവശേഷിക്കെ ട്രംപിന്റെ വിജയസാധ്യതയ്ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 258 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day