|    Dec 4 Sun, 2016 3:45 pm

ട്രംപിനെതിരേ പ്രതിഷേധം ശക്തമായി

Published : 12th November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസില്‍ ഡോണള്‍ഡ്്് ട്രംപിന്റെ തിരഞ്ഞെടുപ്പിനെതിരായ പ്രതിഷേധം രണ്ടാംദിവസവും തുടരുന്നു. പ്രതിഷേധങ്ങള്‍ പലയിടത്തും അക്രമാസക്തമായതായും റിപോര്‍ട്ടുകളുണ്ട്്്. ഒറേഗോണിലെ പോര്‍ട്ട്്്‌ലന്‍ഡില്‍ പോലിസ് വാഹനങ്ങള്‍ക്കുനേരെ പ്രതിഷേധക്കാര്‍ കല്ലേറു നടത്തിയതായും കാറുകള്‍ നശിപ്പിച്ചതായും പോര്‍ട്ട്്‌ലന്‍ഡ്് പോലിസ് ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. പ്രതിഷേധക്കാരില്‍ ചിലര്‍ കെട്ടിടങ്ങളുടെ ചുമരുകളിലും വാഹനങ്ങളിലും സ്‌പ്രേ പെയിന്റിങ് നടത്തിയെന്നും കടകളുടെ ജനാലകള്‍ തകര്‍ത്തതായും പോര്‍ട്ട്‌ലന്‍ഡിലെ മാധ്യമങ്ങള്‍ റിപോര്‍ട്ട്്് ചെയ്തു. പ്രകടനങ്ങളെ കലാപമായി പോലിസ് പ്രഖ്യാപിച്ചു. ആയിരക്കണക്കിനു പേരാണ് പ്രതിഷേധപ്രകടനത്തില്‍ പങ്കാളികളായത്്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തങ്ങള്‍ തള്ളിക്കളയുന്നുവെന്ന്്് മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. യുഎസിന്റെ കിഴക്കന്‍ തീര മേഖലയില്‍ വാഷിങ്ടണ്‍ ഡിസി, ബാള്‍ടിമോര്‍, ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക്്് എന്നിവിടങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. പടിഞ്ഞാറന്‍ തീര മേഖലയില്‍ പോര്‍ട്ട്്‌ലന്‍ഡിനു പുറമെ ലോസ് ആഞ്ചലസ്, സാന്‍ഫ്രാന്‍സിസ്‌കോ, ഓക്്്‌ലന്‍ഡ്, കാലഫോര്‍ണിയ എന്നിവിടങ്ങളിലും പ്രക്ഷോഭങ്ങളില്‍ ആയിരങ്ങള്‍ പങ്കാളികളായി. ഡെന്‍വര്‍, ഡള്ളാസ്, മിനിയ പൊളിസ് എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ തുടര്‍ന്നു. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ചുറ്റും പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്്. വാഷിങ്ടണ്‍ ഡിസിയില്‍ ഒബാമ -ട്രംപ്് കൂടിക്കാഴ്ചയ്ക്കിടെ നൂറോളം പ്രതിഷേധക്കാര്‍ വൈറ്റ്്്ഹൗസിലേക്ക്് മാര്‍ച്ച്്് നടത്തി. ട്രംപ് ടവറിനു മുമ്പിലും പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധക്കാരെ തടസ്സപ്പെടുത്താന്‍ പോലിസ് റോഡുകള്‍ അടച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day