|    Dec 5 Mon, 2016 3:58 pm
FLASH NEWS

ടോള്‍ പ്ലാസകളിലെ സൈനിക വിന്യാസം;രാത്രിമുഴുവന്‍ സെക്രട്ടേറിയേറ്റില്‍ തങ്ങി മമതയുടെ പ്രതിഷേധം

Published : 2nd December 2016 | Posted By: mi.ptk

mamata-banerjee

കൊല്‍കത്ത: ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പശ്ചമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാത്രിമുഴുവന്‍ സെക്രട്ടേറിയേറ്റില്‍ തുടര്‍ന്നു. പശ്ചിമബംഗാളിലൂടെ കടന്നുപോകുന്ന ദേശീയ പാതയില്‍ ദന്‍കുനി, പല്‍സിത് എന്നിവിടങ്ങളിലെ ടോള്‍ ബൂത്തുകളിലാണ് സൈന്യത്തെ വിന്യസിച്ചത്. സെക്രട്ടേറിയേറ്റില്‍ നിന്ന് 500 മീറ്റര്‍  അകലെയുള്ള ടോള്‍ ബൂത്തിലും സൈനികരെ വിന്യസിച്ചിച്ചതിനെ മമത ശക്തമായി എതിര്‍ത്തു. സൈന്യത്തെ വിന്യസിക്കുന്ന കാര്യം കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിട്ടില്ല. സൈന്യത്തെ പിന്‍വലിക്കാത്ത പക്ഷം തന്റെ ഓഫീസ് വിട്ട് പുറത്തുപോകില്ലെന്നും മമത വ്യക്തമാക്കി.
എന്നാല്‍, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പതിവ് പരിശീലന പരിപാടിയുടെ ഭാഗമായാണ് ടോള്‍ബൂത്തുകളില്‍ സൈന്യത്തെ വിന്യസിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.ഇക്കാര്യം സംബന്ധിച്ച് പശ്ചമ ബംഗാള്‍ പോലീസിന് അറിയിപ്പ് നല്‍കിയിരുന്നെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.പാലങ്ങളിലൂടെയും ദേശീയ പാതകളിലൂടെയും കടന്നുപോകുന്ന ചരക്കുവാഹനങ്ങളുടെ കണക്കെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ ഈ കണക്ക് സൈന്യത്തന് ആവശ്യമാണെന്നും സൈന്യം പറഞ്ഞു.
കഴിഞ്ഞദിവസം, മമത യാത്രചെയ്ത ഇന്റിഗോ വിമാനത്തിന്റെ ലാന്റിങ് മനപൂര്‍വം വൈകിപ്പിച്ചതാണെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നുമായിരുന്ന നേതാക്കളുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 110 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day