|    Dec 6 Tue, 2016 8:24 am
FLASH NEWS

ടോം ജോസിനെ സസ്‌പെന്റ് ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: തൊഴില്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ സസ്‌പെന്റ് ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. ചവറ കെഎംഎംഎല്ലിലെ മെഗ്‌നീഷ്യം ഇറക്കുമതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു വിജിലന്‍സ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി ചീഫ് സെക്രട്ടറി കൈമാറി. നാളെ ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് വിവരം. ഐഎഎസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുകൂടിയായ ടോം ജോസിനെ സസ്‌പെന്റ് ചെയ്യണമെന്ന ശുപാര്‍ശ കഴിഞ്ഞയാഴ്ച വിജിലന്‍സ് ഡയറക്ടര്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. ടോം ജോസ് പദവിയില്‍ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ റിപോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ടോം ജോസിന് പുറമെ അഞ്ച് ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യണമെന്നാണ് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍, ചീഫ്‌സെക്രട്ടറി റിപോര്‍ട്ടിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ചീഫ് സെക്രട്ടറി ടോം ജോസിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് തുടര്‍നടപടിക്കായി മുഖ്യമന്ത്രിക്ക് ഫയല്‍ കൈമാറിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day