|    Dec 8 Thu, 2016 1:43 am
FLASH NEWS

ടോം ജോസിനെതിരേ വിജിലന്‍സ് റിപോര്‍ട്ട്; സസ്‌പെന്‍ഷന് ശുപാര്‍ശ

Published : 6th November 2016 | Posted By: SMR

tom-jose

തിരുവനന്തപുരം: ചവറ കെഎംഎംഎല്‍ മെഗ്‌നീഷ്യം ഇടപാടിലെ ക്രമക്കേടും വരവില്‍ക്കവിഞ്ഞ സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് തൊഴില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആഭ്യന്തര-വിജിലന്‍സ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് റിപോര്‍ട്ട് നല്‍കി.
ടോം ജോസിന് പുറമെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേയും പരാമര്‍ശമുണ്ട്. ഇവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് വിജിലന്‍സ് ശുപാര്‍ശ. റിപോര്‍ട്ട് ചീഫ് സെക്രട്ടറി മുഖേന സര്‍ക്കാരിന് അടുത്തദിവസം തന്നെ കൈമാറും. വിജിലന്‍സ് ശുപാര്‍ശ സംബന്ധിച്ച് സര്‍ക്കാരാണ് അന്തിമതീരുമാനമെടുക്കേണ്ടത്. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിലപാടും നിര്‍ണായകമാണ്.
മെഗ്‌നീഷ്യം ക്രമക്കേടുമായി ബന്ധപ്പെട്ട് ടോം ജോസ് അടക്കം ഒമ്പതുപേര്‍ക്കെതിരേ വിജിലന്‍സ് നേരത്തേ കേസെടുത്തിരുന്നു.
ടോം ജോസ് മാനേജിങ് ഡയറക്ടറായിരിക്കെ 2012- 14ല്‍ നടന്ന ഇടപാടില്‍ സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപോര്‍ട്ട്. വിരമിച്ചവരടക്കം എട്ട് ഉന്നത ഉദ്യോഗസ്ഥരാണ് പ്രതികള്‍. മെഗ്‌നീഷ്യം ടണ്ണിന് 1.87 കോടി രൂപയ്ക്കാണു പ്രാദേശിക വിപണിയില്‍നിന്നു വാങ്ങിയിരുന്നത്. എന്നാല്‍, രാജ്യാന്തര ടെന്‍ഡര്‍ വിളിച്ച് വിദേശത്തുനിന്നു 2.62 കോടി രൂപയ്ക്കു 162 ടണ്‍ ഇറക്കുമതി ചെയ്തു. ഇതിനു പിന്നില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.
ഈ കേസ് നിലനില്‍ക്കെയാണ് അധിക സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട പരാതിയില്‍ ടോം ജോസിനെതിരേ മറ്റൊരു കേസ് വിജിലന്‍സ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസില്‍ മൂവാറ്റുപുഴ കോടതിയില്‍ എഫ്‌ഐആ ര്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
2010-16 കാലയളവില്‍ സമ്പാദിച്ച സ്വത്തുക്കളെക്കുറിച്ചാണ് അന്വേഷണം. 2010 മുതല്‍ 2016 സപ്തംബര്‍ വരെയുള്ള കാലയളവില്‍ ടോം ജോസ് 1.19 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലുള്ളത്.
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതടക്കമുള്ള ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day