|    Dec 4 Sun, 2016 3:20 am
FLASH NEWS

ടോംജോസിനെതിരേ റിപോര്‍ട്ട് സമര്‍പ്പിച്ച്് ഒരാഴ്ച കഴിഞ്ഞിട്ടും തീരുമാനമില്ല

Published : 14th November 2016 | Posted By: SMR

തിരുവനന്തപുരം: ചവറ കെഎംഎംഎല്‍ മഗ്‌നീഷ്യം ഇടപാടിലെ ക്രമക്കേടും അധിക സ്വത്ത്‌സമ്പാദനക്കേസിലും തൊഴില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ടിന്‍മേല്‍ നടപടിയില്ല. ആഭ്യന്തര-വിജിലന്‍സ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കാണ് ജേക്കബ് തോമസ് കഴിഞ്ഞയാഴ്ച റിപോര്‍ട്ട് സമര്‍പ്പിച്ചത്. ടോം ജോസിനു പുറമെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയും റിപോര്‍ട്ടില്‍ നടപടിയാവശ്യപ്പെട്ടിരുന്നു. എന്നാല്‍, റിപോര്‍ട്ട് ചീഫ് സെക്രട്ടറിയുടെ കുറിപ്പോടെ സര്‍ക്കാരിന് ഇതുവരെ കൈമാറിയില്ലെന്നാണ് അറിയുന്നത്. അതേസമയം, സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്യപ്പെട്ട ടോം ജോസ്, കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഗെയില്‍ പൈപ്പ്‌ലൈനിടലുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ടോം ജോസിനെതിരേ നടപടിയെടുക്കുന്ന കാര്യത്തില്‍ അഭിപ്രായഭിന്നതയുണ്ടെന്നു നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണു നടപടി വൈകുന്നത് എന്നറിയുന്നു. ടോം ജോസ് മാനേജിങ് ഡയറക്ടറായിരിക്കെ 2012-2014ല്‍ നടന്ന മഗ്‌നീഷ്യം ഇടപാടില്‍ സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപോര്‍ട്ട്.  ടോം ജോസിനെതിരായ നടപടിയില്‍ തീരുമാനമുണ്ടാവാത്തതില്‍ വിജിലന്‍സിനും നീരസമുണ്ടെന്നാണ് ജേക്കബ് തോമസ് കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തില്‍ നിന്നു വ്യക്തമാവുന്നത്. ടി ഒ സൂരജിനെതിരേ ശങ്കര്‍ റെഡ്ഡി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ റിപോര്‍ട്ടില്‍ സര്‍ക്കാര്‍ ഉടനടി തീരുമാനമെടുത്തിരുന്നു. സമാന സാഹചര്യമാണ് ടോം ജോസിനെതിരെയുള്ളതെങ്കിലും നടപടി വൈകുന്നത് ദുരൂഹതയുണര്‍ത്തുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day