|    Dec 9 Fri, 2016 7:02 pm
FLASH NEWS

ടൈംവാര്‍നര്‍ എടി ആന്റ് ടി ഏറ്റെടുക്കുന്നു

Published : 24th October 2016 | Posted By: SMR

വാഷിങ്ടണ്‍: എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പായ ടൈംവാര്‍നര്‍ 8,600 കോടി ഡോളറിന് തങ്ങള്‍ ഏറ്റെടുക്കുകയാണെന്ന് യുഎസിലെ ടെലികോം ഭീമനായ എടി ആന്റ് ടി. ഇതിനു റെഗുലേറ്റര്‍മാരുടെ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും ഈവര്‍ഷത്തെ ഏറ്റവും വലിയ വില്‍പ്പനയായിരിക്കുമിത്. ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ വാര്‍ണര്‍ ഗ്രൂപ്പിന് കീഴിലുള്ള ഫിലിം സ്റ്റുഡിയോകള്‍, എച്ച്ബിഒ, സിഎന്‍എന്‍ അടക്കമുള്ള ചാനലുകള്‍ തുടങ്ങിയവ എടി ആന്റ് ടിക്ക് കീഴിലാവും. യുഎസില്‍ നിലവില്‍ മൂന്നാംസ്ഥാനത്ത് നില്‍ക്കുന്ന കേബിള്‍ ടിവി വിതരണ ശൃംഖലയാണ് എടി ആന്റ് ടി. മാധ്യമമേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമമാണ് എടി ആന്റ് ടി നടത്തുന്നതെന്ന് ആരോപണമുണ്ട്. അതേസമയം താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഈ കരാര്‍ തടയുമെന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day