|    Dec 8 Thu, 2016 7:47 pm

ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്‍മം നല്‍കിയ മാതാവ് ഇന്ന് ആശുപത്രി വിടും

Published : 23rd November 2016 | Posted By: SMR

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദ്യ ടെസ്റ്റ്യൂബ് ശിശുവിന് ജന്മം നല്‍കിയ മാതാവ്  ഇന്ന് ആശുപത്രി വിടും. കോട്ടയം സ്വദേശികളായ  ദമ്പതികള്‍ക്കാണ് ടെസ്റ്റ്യൂബ് ശിശു പിറന്നത്. കഴിഞ്ഞ 18 ന് ഉച്ചയ്ക്ക് ഒന്നിന് കോട്ടയം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിന്റെ കീഴിലുള്ള ഐവിഎഫ്  ചികില്‍സാ വിഭാഗത്തിന്റെ കീഴില്‍  നോഡല്‍ ഓഫിസര്‍ ഡോ. അജയ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തത്. 2.7 കിലോഗ്രാം തൂക്കമുണ്ടായിരുന്ന പെണ്‍കുഞ്ഞും മാതാവും പൂര്‍ണ ആരോഗ്യവതികളാണെന്നും യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 2015  ജൂണ്‍ 22 നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഐവിഎഫ് ചികില്‍സ ആരംഭിച്ചത്. ആദ്യബാച്ചില്‍ 10 ജോഡി ദമ്പതികളെ ചികില്‍സക്ക് വിധേയമാക്കിയെങ്കിലും വിജയിക്കാവന്‍ കഴിഞ്ഞില്ല. രണ്ടാമത്തെ ബാച്ചില്‍പ്പെട്ടതായിരുന്നു കോട്ടയം സ്വദേശികളായ  ഈ ദമ്പതികള്‍. സംസ്ഥാന ഗവ. മെഡിക്കല്‍ കോളജുകളില്‍ രണ്ടാമത്തെ ടെസ്റ്റിയൂബ് ശിശുവിനാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ജന്മം നല്‍കിയതത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day