|    Dec 9 Fri, 2016 3:08 pm
FLASH NEWS

ടെക്‌സ്‌റ്റൈല്‍സ് ഗോഡൗണ്‍ കത്തിനശിച്ചു; ഒന്നര കോടിയോളം നഷ്ടം

Published : 31st October 2016 | Posted By: SMR

വടകര: വടകരയിലെ ടെക്‌സ്‌റ്റൈല്‍സ് രംഗത്തെ മൊത്തവിതരണക്കാരായ ദര്‍ശന ഫാബ്രിക്‌സിന്റെ ഗോഡൗണില്‍ വന്‍ തീപിടുത്തം. വടകര അടക്കാതെരുവിലെ പാറേമ്മല്‍ സ്‌കൂളിന് സമീപമുള്ള ഗോഡൗണിലാണ് ഇന്നലെ പുലര്‍ച്ചെ 5.30ഓടെ തീപ്പിടുത്തമുണ്ടായത്. സംഭവത്തില്‍ ഒന്നരക്കോടിയോളം രൂപയുടെ നഷ്ടമുള്ളതായി അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ പുലര്‍ച്ചെയോടെ കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട പരിസരവാസികളാണ് ഗോഡൗണിന് തീപ്പിടിച്ച കാര്യം അറിയുന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. അടക്കാതെരുവ് സ്വദേശി ദീപം ഹൗസില്‍ ടി കെ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ടെക്‌സ്റ്റൈല്‍സിന്റെ ഗോഡൗണ്‍. വടകര നീലംകുന്ന് ടി പി ബാലന്‍ നായരുടെ ഉടമസ്ഥതയിലാണ് കെട്ടിടമുള്ളത്. ലിനന്‍ തുണികളും സാരികളുമടക്കം ഗോഡൗണില്‍ സൂക്ഷിച്ച മുഴുവന്‍ സാധനങ്ങളും തീപ്പിടിത്തത്തില്‍ കത്തി നശിച്ചിട്ടുണ്ട്. വടകര ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂനിറ്റ് എത്തി മൂന്ന് മണിക്കൂറോളം നീണ്ട പ്രയത്‌നത്തിലൂടെയാണ് തീ അണച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ മനോജ് നേതൃത്വം നല്‍കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന നിഗമനത്തിലാണ് ഫയര്‍ഫോഴ്‌സ് സംഘം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day