|    Dec 11 Sun, 2016 3:25 pm
FLASH NEWS

ടൂറിസ്റ്റ് വിസയിലെത്തി ഗവേഷണം: അമേരിക്കന്‍ പൗരനെ തിരിച്ചയച്ചു

Published : 29th November 2016 | Posted By: SMR

കല്‍പ്പറ്റ: വിസാലംഘനം നടത്തി ജില്ലയില്‍ അനധികൃതമായി താമസിച്ചുവന്ന വിദേശിയെ ലീവ് ഇന്ത്യ നോട്ടീസ് നല്‍കി പോലിസ് തിരിച്ചയച്ചു.ടൂറിസ്റ്റ് വിസയില്‍ ജില്ലയിലെത്തി ഗവേഷണം നടത്തുകയായിരുന്ന രഹാമിം സാമുവല്‍ ജിദാം (38) എന്ന അമേരിക്കന്‍ പൗരനെതിരേയാണ് നടപടി. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്റെ നിര്‍ദേശ പ്രകാരമാണ് ഇന്ത്യ വിട്ടുപോവാന്‍ നോട്ടീസ് നല്‍കിയത്.മിന്നസോട്ട സര്‍വകലാശാലയ്ക്ക് കീഴിലുള്ള കാള്‍സണ്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ഥിയാണ് ഇയാള്‍. കഴിഞ്ഞ ആഗസ്ത് 28ന് ബംഗളൂരുവില്‍ കൂട്ടുകാര്‍ക്കൊപ്പം എത്തിയ രഹാമിം തൃക്കൈപ്പറ്റയിലെ നാടന്‍ ശാസ്ത്രസാങ്കേതിക സ്ഥാപനമായ ഉറവിനെക്കുറിച്ച് ഗവേഷണം നടത്താനാണ് ജില്ലയിലെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സിന്റെ കീഴിലുള്ള ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫിസില്‍ നിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. ടൂറിസ്റ്റ് വിസയില്‍ നിര്‍ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ക്കതീതമായി ഗവേഷണം നടത്താനും ആയുര്‍വേദ ചികില്‍സയ്ക്കും മറ്റുമായി ഇത്തരത്തില്‍ വിദേശികള്‍ ജില്ലയിലെത്തിയാല്‍ നടപടി സ്വീകരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക