|    Dec 6 Tue, 2016 12:06 am
FLASH NEWS

ടൂറിസ്റ്റ് ബസ് ചരക്ക് ലോറിയുടെ പിറകിലിടിച്ച് ബസ് ഡ്രൈവര്‍ മരിച്ച സംഭവം; അപകടകാരണം ബ്രേക്ക് നഷ്ടമായതെന്ന് വിലയിരുത്തല്‍

Published : 31st October 2016 | Posted By: SMR

ചാലക്കുടി: ദേശീശപാത പോട്ടയില്‍ ടൂറിസ്റ്റ് ബസ് ചരക്ക് ലോറിയുടെ പിറകിലിടിച്ച് ബസ് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ ബസ്സിന്റെ ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്നാണെന്ന് പ്രാഥമിക വിലയിരുത്തല്‍. ഞായറാഴ്ച പുലര്‍ച്ചെ 2.30ഓടെ പോട്ട ഫ്‌ളൈ ഓവറില്‍ വച്ചായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് ബാംഗളുരുവിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവല്‍സാണ് മുമ്പേ പോവുകയായിരുന്ന ചരക്ക് ലോറിക്ക് പിറകില്‍ ഇടിച്ചത്. ഇടിയുടെ അഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ് ഡ്രൈവര്‍ പാലക്കാട് സ്വദേശി സുരേന്ദ്രന്‍ മരിച്ചു. ബസ് യാത്രികരായ 37പേര്‍ക്കുപരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഹരിത, ട്രീസ(32), ശരവണ്‍(39)എന്നിവരെ തൃശൂരിലെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സ് ക്ലീനറും വര്‍ക്കല സ്വദേശിയുമായ ദീപക്(25), ഷിനോയ്(26), ഡോ.റിസ്മി(27), ഷിജില്‍(28), സജിന്‍(42), ശ്രീജേഷ്(37), ഹമീദ്(47), ചന്ദ്രനാഥ്(48), അഗസ്തി(29), സബിന്‍(38), അബ്ദുള്ള(59) എന്നിവരെ ചാലക്കുടി സെന്റ്.ജെയിംസ് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ശ്രീജേഷിന്റെ നില ഗുരുതരമാണ്.അബോധാവസ്ഥയിലായ ശ്രീജേഷ് ട്രോമാ കെയര്‍ യൂനിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിസാര പരിക്കേറ്റ പതിമൂന്ന് പേരെ പ്രഥമിക ചികില്‍സ നല്‍കി വിട്ടയച്ചു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് ലോറിയുടെ പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മുന്‍ സീറ്റുകളില്‍ ഇരുന്നവര്‍ക്കാണ് കാര്യമായ പരിക്കേറ്റിരിക്കുന്നത്. ലോറിക്ക് പുറകില്‍ ഇടിച്ച ശേഷം കുറച്ച് ദൂരം കൂടി മുന്നോട്ട് പോയാണ് ബസ് നിന്നത്. ഹൈവേ പോല ിസും ഫയര്‍ഫോഴ്‌സും എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day