|    Dec 6 Tue, 2016 2:08 am
FLASH NEWS

ടൂറിസം സാധ്യതകള്‍ പരാമാവധിഉപയോഗപ്പെടുത്തുമെന്ന് അധികൃതര്‍

Published : 24th October 2016 | Posted By: SMR

പയ്യന്നൂര്‍: പെരുമ്പ മുതല്‍ ചൂട്ടാട് ബീച്ച് വരെയുള്ള ഭാഗം വിനോദസഞ്ചാര മേഖലയില്‍ ഏറെ സാധ്യതയുള്ള പ്രദേശമാണെന്നും ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ടി വി രാജേഷ് എംഎല്‍എ. പെരുമ്പ പുഴ ശുചീകരണത്തിന് ശേഷം പാലക്കോട്ട് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പങ്കാളിത്തത്തോടെ നിര്‍വഹിച്ച പുഴശുചീകരണം ഫലവത്താവണമെങ്കില്‍ ജനങ്ങളുടെ നിതാന്തജാഗ്രത അനിവാര്യമാണ്. അറവുശാലാ മാലിന്യങ്ങളും ആഘോഷവേളകളിലെ അവശിഷ്ടങ്ങളും ഇനിയും പുഴയില്‍ നിറയാതിരിക്കാന്‍ ഓരോരുത്തരും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാവിധം പരിപാലിക്കുകയും ആവശ്യമായ സംവിധാനങ്ങളൊരുക്കുകയും ചെയ്താല്‍ പെരുമ്പ-മുട്ടം പുഴ തേക്കടിയും ആലപ്പുഴയും കുമരകവും പോലെ വിദേശ ടൂറിസ്റ്റുകളും ശ്രദ്ധാകേന്ദ്രമാവുമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ചൂണ്ടിക്കാട്ടി. പെരുമ്പ പാലത്തില്‍നിന്ന് തുടങ്ങി കടലിലേക്ക് ചെന്നുചേരുന്ന ഈ പുഴ കയാക്കിങ്ങിന് ഏറെ അനുയോജ്യമാണ്. തീരത്ത് തിങ്ങിനിറഞ്ഞു കിടക്കുന്ന കണ്ടല്‍ക്കാടുകള്‍ സന്ദര്‍ശകര്‍ക്ക് നല്ലൊരു ദൃശ്യവിരുന്നാണ് സമ്മാനിക്കുക. പ്രകൃതിഭംഗിയാല്‍ ഇത്രമാത്രം അനുഗൃഹീതമായ പുഴ അധികമുണ്ടാവില്ല. ജനങ്ങള്‍ വിചാരിച്ചാല്‍ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ മികച്ച സ്ഥാനം നേടിയെടുക്കാന്‍ സാധിക്കും.നിത്യജീവിതത്തില്‍ സാധ്യമായ രീതിയില്‍ പ്ലാസ്റ്റിക് കുറയ്ക്കുന്നതോടെ മാലിന്യപ്രശ്‌നം വലിയൊരു അളവോളം പരിഹരിക്കാനാവും. കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സഞ്ചികളാണ് ഇവയില്‍ പ്രധാനം. സ്വന്തം തുണിസഞ്ചിയുമായി ഷോപ്പിങിന് പോവുന്ന പഴയരീതി തിരികെ കൊണ്ടുവരണം. ആഘോഷ പരിപാടികള്‍ക്ക് പ്ലാസ്റ്റിക് പ്ലേറ്റുകളും ഗ്ലാസ്സുകളും ഉപയോഗിക്കുന്ന രീതിക്കും മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day