|    Dec 7 Wed, 2016 5:57 pm
FLASH NEWS

ടീസ്ത മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തി: മന്ത്രാലയ സമിതി

Published : 24th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ടീസ്ത സെറ്റല്‍വാദ് രാജ്യത്ത് മതവൈരം പരത്താന്‍ വേണ്ടിയാണു സര്‍ക്കാര്‍ സഹായം ഉപയോഗിച്ചതെന്നു കേന്ദ്ര മന്ത്രാലയ സമിതി. യുപിഎ സര്‍ക്കാര്‍ അനുവദിച്ച 1.4 കോടി ഉപയോഗിച്ച് ടീസ്തയും അവരുടെ സംഘടനയായ സബ്‌രംഗ് ട്രസ്റ്റും മതസ്പര്‍ധയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും അവര്‍ രാഷ്ട്രീയത്തെ മതവുമായി കൂട്ടിക്കലര്‍ത്തുകയായിരുന്നെന്നുമാണ് മാനവശേഷി മന്ത്രാലയ സമിതി കണ്ടെത്തിയത്.
വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുക, ദേശീയോദ്ഗ്രഥനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയ കുറ്റങ്ങളാണു സമിതി ടീസ്തയ്‌ക്കെതിരേ ആരോപിക്കുന്നത്.
ടീസ്തയുടെ മുന്‍ സഹപ്രവര്‍ത്തകന്‍ റയിസ് ഖാന്‍ പത്താന്‍ നല്‍കിയ പരാതിയെപ്പറ്റി അന്വേഷിക്കുന്നതിനാണു മന്ത്രാലയം മൂന്നംഗസമിതിയെ നിയോഗിച്ചിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day