|    Dec 3 Sat, 2016 11:09 pm
FLASH NEWS

ടിപ്പു ജയന്തിയുമായി മുന്നോട്ടു പോകുമെന്ന് കര്‍ണാടക സര്‍ക്കാര്‍, നേരിടുമെന്ന് ആര്‍എസ്എസ്

Published : 29th October 2016 | Posted By: G.A.G

tipu-sultan-

ബംഗളുരു: ഈ വര്‍ഷവും ടിപ്പുസുല്‍ത്താന്റെ ജയന്തി ആഘോഷങ്ങളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനമെന്ന് കര്‍ണാടക സര്‍ക്കാര്‍. അതേസമയം ആഘോഷങ്ങള്‍ തടയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആര്‍.എസ് എസ്.
കഴിഞ്ഞ വര്‍ഷം ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. ടിപ്പു സുല്‍്ത്താന്‍ മതഭ്രാന്തനും സ്വേച്ഛാധിപതി ആക്രമണകാരിയുമാണെന്നാരോപിച്ചാണ് ആര്‍.എസ്.എസ് ജയന്തി ആഘോഷങ്ങള്‍ക്കെതിരെ രംഗത്തു വന്നിട്ടുള്ളത്. ആഘോഷം നടന്നാല്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ തടയുമെന്നും പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും ആര്‍ എ്‌സ് എസ് ദക്ഷിണ ഭാരത ക്ഷേത്രീയ സര്‍സംഘചാലക് വി നാഗരാജ് പറഞ്ഞു. നവംബര്‍ പത്തിനാണ് ടിപ്പു ജയന്തി ആഘോഷിക്കുവാന്‍ കര്‍ണാടക സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ജനനത്തീയതി സംബന്ധിച്ച സംശയം ചടില കോണുകളില്‍ നിന്ന് ഉയര്‍ന്ന സാഹചര്യത്തില്‍ നിരവധി ചരിത്രകാരന്‍മാരുമായും കൂടിയാലോചിച്ചശേഷമാണ് ആഘോഷത്തീയതി നിശ്ചയിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 467 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day