|    Dec 7 Wed, 2016 6:00 pm
FLASH NEWS

ടിക്കറ്റ് റദ്ദാക്കിയ തുക പണമായി നല്‍കുന്നത് റെയില്‍വേ നിര്‍ത്തി

Published : 11th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയ തുക പണമായി തിരിച്ചുനല്‍കുന്നത് റെയില്‍വേ നിര്‍ത്തി.
ചെറിയ നോട്ടുകളുടെ ക്ഷാമവും ബുക്കിങ് കൗണ്ടറുകളിലെ തിരക്കുമാണ് ഈ തീരുമാനമെടുക്കാന്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്. 1000 രൂപയ്‌ക്കോ അതിനു മുകളിലോ ഉള്ളത് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കും.
അതേസമയം, പഴയ നോട്ടുകള്‍ ഉപയോഗിച്ച് ബുക്ക് ചെയ്ത വിമാന ടിക്കറ്റുകള്‍ റദ്ദാക്കരുതെന്ന് വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വിമാനത്താവളത്തിലെ കൗണ്ടറുകള്‍ വഴി 500, 1000 നോട്ടുകള്‍ നല്‍കി ടിക്കറ്റ് ബുക്ക് ചെയ്ത് പിന്നീട് കാന്‍സല്‍ ചെയ്ത് പണം തിരികെ വാങ്ങുന്നത് തടയുന്നതിനാണ് നടപടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day