|    Dec 6 Tue, 2016 8:26 am
FLASH NEWS

ടാറ്റാ സണ്‍സ്; പുറത്താക്കല്‍ ഞെട്ടലുണ്ടാക്കി: മിസ്ത്രി

Published : 27th October 2016 | Posted By: SMR

മുംബൈ: ടാറ്റാ സണ്‍സ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് തന്നെ പുറത്താക്കിയത് ഞെട്ടലുണ്ടാക്കിയെന്ന് സൈറസ് മിസ്ത്രി. കമ്പനി ബോര്‍ഡംഗങ്ങള്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് മിസ്ത്രി ഇങ്ങനെ കുറിച്ചത്. ബോര്‍ഡ് അതിന്റെ അന്തസ്സ് പാലിച്ചില്ലെന്നും തന്റെ ഭാഗം കേള്‍ക്കാന്‍ അവസരം നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
മാസങ്ങളായി തന്നെ അറിയിക്കൊതെ പല നടപടികളും കമ്പനിയില്‍ നടന്നിട്ടുണ്ടന്നും അദ്ദേഹം വ്യക്തമാക്കി.പിന്‍ഗാമി നിയമിതനായ ശേഷം കാലാവധി തീര്‍ത്തുകൊണ്ടിരുന്ന ചെയര്‍മാനായിരുന്നു താന്‍. ടാറ്റ ഗ്രൂപ്പില്‍ തീരുമാനങ്ങളെടുക്കാന്‍ ബദല്‍ ശക്തിയെ രൂപപ്പെടുത്തിയിരുന്നു. തന്റെ ഭാഗം കേള്‍ക്കാന്‍ പോലും തയ്യാറാവത്തത് കോര്‍പറേറ്റ് ചരിത്രത്തില്‍ ഇന്നേവരെയുണ്ടായിട്ടില്ലാത്തതാണ്. 2012 ഡിസംബറില്‍ നിയമിതനാവുമ്പോള്‍ പൂര്‍ണസ്വാതന്ത്ര്യം വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് അസോസിയേഷന്‍ ചട്ടം പരിഷ്‌കരിച്ചു. കുടുംബ ട്രസ്റ്റുകളും ഡയരക്ടര്‍ ബോര്‍ഡും തമ്മിലുള്ള ഇടുപാടുകളില്‍ മാറ്റം വരുത്തി. അപാകതകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ നിസാരവല്‍ക്കരിച്ചു. എല്ലാ കാര്യങ്ങളിലും രത്തന്‍ ടാറ്റ ഇടപെടലുണ്ടായിരുന്നെന്നും മിസ്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് മിസ്ത്രിയെ പുറത്താക്കിയത്. ഇതിനുപിന്നാലെ മിസ്ത്രി നിയമ നടപടിക്ക് മുതിരുന്നത് തടയാന്‍ ടാറ്റ ഗ്രൂപ്പ് സുപ്രിംകോടതിയിലും ബോംബെ ഹൈക്കോടതിയിലും ദേശീയ കമ്പനി നിയമക്കോടതിയിലും തടസ്സ (കേവിയറ്റ്) ഹരജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, ഈ ഘട്ടത്തില്‍ മിസ്ത്രി നിയമ നടപടിക്ക് പോകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചത്. അതിനിടെ ടാറ്റാസണ്‍സിന് തുടര്‍ച്ചയായ രണ്ടാംദിവസവും ഓഹരി വിപണിയില്‍ ഇടിവുണ്ടായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day