|    Dec 3 Sat, 2016 1:28 am
FLASH NEWS

ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക്്് പരിക്ക്്്

Published : 24th November 2016 | Posted By: SMR

കോഴിക്കോട്: വെങ്ങളം പൂളാടിക്കുന്ന്്് ബൈപാസില്‍ പാലോറമല ജങ്ഷനു സമീപം ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച്്് രണ്ടു പേര്‍ക്ക്് പരിക്ക്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മാഹി ചാലക്കര സ്വദേശികളായ ചന്ദ്രന്‍( 50),  ബന്ധു അജയന്‍ എന്നിവര്‍ക്കാണ് പരിക്ക്. ചന്ദ്രനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് പാലോറമലയ്ക്കു സമീപത്തു റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയുടെ ടയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ വെങ്ങളം ഭാഗത്തുനിന്നും വന്ന അംബാസിഡര്‍ കാര്‍ ലോറിയുടെ പിറകിലിടിക്കുകയായിരുന്നു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ ചന്ദ്രനും ലോറിക്കാരുമായി സംസാരിച്ച് വീണ്ടും കാറില്‍ കയറി. ഇതിനിടെ വെങ്ങളം ഭാഗത്തു നിന്നും വന്ന മറ്റൊരു ടാങ്കര്‍ ലോറി കാറിനു പിന്നിലിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ കാര്‍ മുന്നിലുള്ള ലോറിയ്ക്കുള്ളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ലോറികള്‍ക്കിടയില്‍ കുടുങ്ങിയ കാര്‍ പൂര്‍ണമായും തകര്‍ന്നു. പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് കാറിനുള്ളില്‍ കുടുങ്ങിപ്പോയ ചന്ദ്രനെ പുറത്തെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day