|    Dec 8 Thu, 2016 7:52 pm

ടാക്‌സി ജീപ്പുകളില്‍ പരിശോധനയില്ല; കുട്ട റൂട്ടില്‍ കെഎസ്ആര്‍ടിസി വരുമാനം കുറയുന്നു

Published : 3rd November 2016 | Posted By: SMR

മാനന്തവാടി: ടാക്‌സി ജീപ്പുകള്‍ പോലിസും എക്‌സൈസും പരിശോധിക്കാതെ കടത്തിവിടാന്‍ തുടങ്ങിയതോടെ കെഎസ്ആര്‍ടിസിയുടെ കുട്ട സര്‍വീസിന്റെ വരുമാനം ഗണ്യമായി കുറയുന്നു. ഇതോടൊപ്പം കര്‍ണാടക മദ്യക്കടത്തും വ്യാപകമാവുന്നതായി പരാതിയുയര്‍ന്നു. മാനന്തവാടി, കാട്ടിക്കുളം എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ കുട്ടത്തേക്ക് പോവാന്‍ ജീപ്പുകളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് ബസ് സര്‍വീസുകളുടെ വരുമാനം കുറയാന്‍ തുടങ്ങിയത്. ജീപ്പുകള്‍ പരിശോധനയില്ലാതെയാണ് കടത്തിവിടുന്നത്. ഇതിനാല്‍ തന്നെ ആളുകള്‍ കുട്ടത്ത് നിന്നു ജീപ്പുകളിലാണ് മദ്യം കൊണ്ടുവരുന്നത്. അതേസമയം, ബസ്സുകളില്‍ കര്‍ശന പരിശോധനയാണ്. പരിശോധനയ്ക്കിടെ നിരവധി തവണ മദ്യം പിടികൂടുകയും ചെയ്തിരുന്നു. കുട്ട സര്‍വീസിന് പ്രതിദിനം 18,000 മുതല്‍ 20,000 രൂപ വരെ കലക്ഷന്‍ ലഭിച്ചിരുന്നു. ഇത്തരത്തില്‍ ആറു സര്‍വീസുകളാണ് മാനന്തവാടി ഡിപ്പോയില്‍ നിന്ന് ഓപറേറ്റ് ചെയ്യുന്നത്. മാനന്തവാടിയിലെ വിദേശമദ്യശാല അവധിയുള്ള ദിവസങ്ങളില്‍ വരുമാനം 25,000 രൂപ വരെയായി വര്‍ധിക്കാറുണ്ട്. എന്നാല്‍, ടാക്‌സി ജീപ്പുകളിലെ പരിശോധന പ്രഹസനമായതോടെ സമാന്തര സര്‍വീസുകള്‍ വര്‍ധിച്ചത് കെഎസ്ആര്‍ടിസിയെ പ്രതികൂലമായി ബാധിക്കുകയാണ്. സമാന്തര സര്‍വീസുകള്‍ക്ക് തടയിടാനും ടാക്‌സി ജീപ്പുകളില്‍ പരിശോധന കര്‍ശനമാക്കാനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day