|    Dec 3 Sat, 2016 10:08 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ടാക്‌സി കാര്‍ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഒരേ സ്ഥലത്തേക്ക് ഒന്നിലധികം പേരുണ്ടെങ്കില്‍ മീറ്റര്‍ നിരക്ക് മാത്രമേ ഈടാക്കാവൂ

Published : 10th November 2016 | Posted By: SMR

ദോഹ: രാജ്യത്തെ ടാക്‌സി സേവനങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രി തയാറാക്കിയ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. ടാക്‌സികളില്‍ മീറ്റര്‍ രേഖപ്പെടുത്തുന്നതിലധികം നിരക്ക് ഒരു സാഹചര്യത്തിലും ഈടാക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ പറയുന്നു. ടാക്‌സികളില്‍ ഒരേ സ്ഥലത്തേക്കുള്ളവരാണെങ്കില്‍  രണ്ടു പേരില്‍നിന്നു തുക ഈടാക്കാന്‍ പാടില്ല. യാത്രക്കാരില്‍ ഒന്നിച്ചുള്ളവരല്ലാത്തവരുണ്ടെങ്കിലും മീറ്ററില്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കരുതെന്നാണ് നിയമം നിര്‍ദേശിക്കുന്നത്.
ടാക്‌സി കാറുകളുടെ നിറവും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ടാക്‌സികളുടെ ബോഡിയില്‍ വൈഢൂര്യ നിറമായിരിക്കണം. എന്നാല്‍ റൂഫിന് ചാരം, നീല, മെറൂണ്‍, മഞ്ഞ തുടങ്ങിയ നിറങ്ങള്‍  നല്‍കാം. റൂഫിലെ നിറം തിരഞ്ഞെടുക്കാന്‍ അതതു കമ്പനികള്‍ക്ക് അവസരമുണ്ട്. അതേസമയം, ടാക്‌സികള്‍ക്കു നിര്‍ണയിച്ച നിറങ്ങള്‍ സ്വകാര്യ കാറുകള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ പറയുന്നു. ഇന്നലെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  മന്ത്രിസഭാ യോഗമാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. ഡപ്യൂട്ടി പ്രധാനമന്ത്രി അഹ്മദ് ബിന്‍ അബ്ദുല്ല ആല്‍മഹ്മൂദ് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചു.
ദോഹ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഗ്രാജ്വേറ്റിലെ ഖത്തരി ജീവനക്കാരുടെ വിരമിക്കലും പെന്‍ഷനും സംബന്ധിച്ചുള്ള നിയമം മന്ത്രിസഭ അംഗീകരിച്ചു.
കൊളംബിയന്‍ നീതിന്യായ മന്ത്രാലയവുമായി ഖത്തര്‍ നീതിന്യായ മന്ത്രാലയം ഒപ്പിട്ട സഹകരണ ധാരണാപത്രത്തിനും അംഗീകാരമായി. ജുഡീഷ്യല്‍, ഖാസി ജുഡീഷ്യല്‍ കമ്മിറ്റി നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് നീതിന്യായ വകുപ്പ് മന്ത്രി സമര്‍പ്പിച്ച കത്ത് മന്ത്രിസഭ പരിശോധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day