|    Dec 7 Wed, 2016 4:03 pm
FLASH NEWS

ടവര്‍ നിര്‍മാണം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി

Published : 10th November 2016 | Posted By: SMR

പരപ്പനങ്ങാടി: നിയമക്കുരുക്കി ല്‍പ്പെട്ട് നിര്‍മാണ പ്രവര്‍ത്തി നീണ്ടു പോവുന്ന സബ് സ്റ്റേഷന്‍ ടവര്‍ നിര്‍മാണം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പരപ്പനങ്ങാടി 110 കെവി സബ് സ്റ്റേഷന് വൈദ്യുതി ലൈന്‍ കൊണ്ടു പോവുന്ന ടവര്‍ നിര്‍മാണമാണ് സ്ഥല ഉടമകള്‍ തടഞ്ഞെത്. ഇന്നലെ രാവിലെ എട്ടു മണിയോടടുത്ത് കരിങ്കല്ലത്താണി കാളികാവ് റോഡില്‍ നിര്‍മിക്കാനുള്ള ടവര്‍ സ്ഥാപിക്കാന്‍ കെഎസ്ഇബി ജീവനക്കാരും കരാറുകാരും എത്തിയതോടെ സ്ഥല ഉടമകള്‍ ഇവരെ തടഞ്ഞു. സബ് സ്റ്റേഷനിലേക്ക് വൈദ്യുതി കൊണ്ടുവരാനുള്ള ടവറുകള്‍ ഇനി കരിങ്കല്ലത്താണിയിലും മൂന്നിയൂരിലെ കുന്നത്ത് പറമ്പിലുമാണ് സ്ഥാപിക്കാനുള്ളത്. സ്ഥല ഉടമകള്‍ കോടതി മുഖേന തടസ്സവാദങ്ങള്‍ സൃഷ്ടിച്ചത് കാരണമാണ് പരപ്പനങ്ങാടി സബ് സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നത്. അവസാനം ഹൈക്കോടതി എല്ലാ തടസ്സങ്ങളും നീക്കി എഡിഎമ്മിനോട് തീരുമാനമെടുക്കാന്‍ ഉത്തരവ് നല്‍കിയിരുന്നെങ്കിലും വീണ്ടും ഇത് ചോദ്യം ചെയ്ത ഉടമകള്‍  ഹൈക്കോടതിയില്‍ നിന്നു സ്റ്റേ വാങ്ങാനുള്ള നീക്കം കഴിഞ്ഞ ദിവസം കോടതി തള്ളിയതോടെയാണ് ഉദ്യോഗസ്ഥര്‍ ടവ നിര്‍മിക്കാന്‍ എത്തിയത്. എന്നാല്‍ ഇവരെ തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് ഉടമകളോട് സംസാരിച്ചെങ്കിലും തടയുമെന്ന കാര്യത്തില്‍ ഉറച്ചു നിന്നു. ഇതോടെ പ്രദേശവാസികളും ഉടമകളും തമ്മില്‍ സംഘര്‍ഷമായി. പിന്നീട് ഇരുകൂട്ടരേയും പോലിസ് സ്റ്റേഷനില്‍ ചര്‍ച്ചക്കായി കൊണ്ടുപോയി. എഡിഎമ്മിന്റെ ഉത്തരവ് ഉദ്യോഗസ്ഥരുടെ കൈയിലില്ലാത്തതാണ് വിനയായത്. ഇതു കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലിസിന് കഴിയില്ലെന്ന് അറിയിച്ചു. പിന്നീട് ഉത്തരവുമായി ഉദ്യോഗസ്ഥരെത്തിയെങ്കിലും നിര്‍മാണം നടത്താന്‍ കഴിഞ്ഞില്ല. വൈദ്യുതി ലൈന്‍ നേരത്തെ നിശ്ചയിച്ച വഴിയിലൂടെ കൊണ്ടുപോവാതെ പുതിയ വഴിയിലൂടെ കൊണ്ട് പോവുന്നു എന്നാരോപിച്ചാണ് കാലങ്ങളായി സ്ഥല ഉടമകള്‍ നിര്‍മാണം തടസ്സപ്പെടുത്തുന്നത്. എസ് ശര്‍മ്മ വൈദ്യുതി മന്ത്രിയാവുമ്പോഴാണ് ഇവിടെ സബ് സ്റ്റേഷന് തറക്കല്ലിടുന്നത്. പതിറ്റാണ്ടുകളായിട്ടും കമ്മീഷന്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ജനുവരിയോടെ ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണു കാര്യങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇന്ന് കനത്ത സുരക്ഷയില്‍ ടവര്‍ നിര്‍മാണം പുനരാരംഭിക്കുമെന്ന് സബ് സ്റ്റേഷന്‍ നിര്‍മാണ ചുമതലയുള്ള സബ് എന്‍ജിനീയര്‍ തെക്കെപാട്ട് സമദ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day