|    Dec 10 Sat, 2016 8:11 pm

ഞാറ്റുവേലകള്‍ ചതിച്ചു; കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

Published : 14th November 2016 | Posted By: SMR

കൊല്ലങ്കോട്: തുലാവര്‍ഷത്തിലെ മഴയില്ലായ്മ കാര്‍ഷിക മേഖല പ്രതിസന്ധിയിലായി. ചോതി ഞാറ്റുവേലയുടെ ആദ്യ ഏഴു ദിവസമോ അവസാന ഏഴു ദിവസമോ ആണ് ശക്തമായ മഴ ലഭിക്കാറുള്ളത്.തുലാ വര്‍ഷത്തില്‍ കിഴക്കന്‍ മഴ ലഭിച്ചാല്‍ മാത്രമേ കാര്‍ഷികാവശ്യത്തിനായി നിര്‍മ്മിച്ച ജല സംഭരണികളില്‍ ജലംസം മ്പുഷ്ടമാകൂ. എന്നാല്‍ ഇത്തവണ ലിക്കേണ്ട മഴ കുറവും ജലസംഭരണികളിലെ സംഭരണ  കുറവും രണ്ടാവിളവിറക്കിയ നെല്‍ കര്‍ഷകര്‍ ആശങ്കയിലായി. നടീല്‍ കഴിഞ്ഞ പാടങ്ങളിലും രാസവള പ്രയോഗം നടത്തിയ നെല്‍പാടങ്ങളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. കുഴല്‍ കിണറില്‍ നിന്നും വെള്ളം ഉപയോഗിച്ച് കാര്‍ഷിക വൃത്തിക്കായി നെല്‍പാടം ഒരുക്കിയെങ്കിലും ഭൂഗര്‍ഭ ജലവിതാന കുറവു കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നതായി കര്‍ഷകര്‍ പറയുന്നു. നവംബര്‍ പാതിയായതോടെ പകല്‍ കനത്ത ചൂടും സന്ധ്യയാകുന്നതോടെ മഞ്ഞുവീഴ്ചയും തുടങ്ങിയതോടെ മഴ പിന്‍ വാങ്ങിയതായി കര്‍ഷകര്‍ പറയുന്നു. വെള്ളം ലഭിക്കാതെ കൃഷി നിലം ഉഴുതാത്ത കര്‍ഷകര്‍ ശൈത്യകാല വിളയായ മുതിര, ഉഴുന്ന് പരീക്ഷിക്കാന്‍ തയ്യാറെടുക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക