|    Dec 2 Fri, 2016 11:31 pm
FLASH NEWS

ഞായറാഴ്ച എടിഎമ്മുകളും അവധിയെടുത്തു; ജനം ദുരിതത്തിലായി

Published : 28th November 2016 | Posted By: SMR

കോഴിക്കോട്: അവധി ദിനത്തി ല്‍ എടിഎമ്മുകള്‍ അടഞ്ഞുകിടന്നതോടെ ജനങ്ങള്‍ ദുരിതത്തിലായി. നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്നതിന് ശേഷം മിക്ക എടിഎമ്മുകളുടെയും ഷട്ടറുകള്‍ താഴ്ന്ന് കിടന്നപ്പോഴും മാനാഞ്ചിറയിലെ എസ്ബിഐ പ്രധാന ബ്രാഞ്ചിലെ എടിഎം കൗണ്ടര്‍  തുറന്ന് പ്രവര്‍ത്തിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇന്നലെ ഈ കൗണ്ടറും പൂര്‍ണമായും അടച്ചിട്ടു. ഇതോടെ പണം പിന്‍വലിക്കാന്‍ എത്തിയവര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു. മെയിന്‍ ബ്രാഞ്ചിലെ അഞ്ചു കൗണ്ടറുകളും ഇന്നലെ പ്രവര്‍ത്തിച്ചില്ല. നഗരത്തിലെ മിക്ക എടിഎമ്മുകളുടെയും സ്ഥിതി ഇതുതന്നെയായിരുന്നു. ശനിയാഴ്ചയും ഇന്നലെയും ബാങ്ക് അവധിയായതും എടിഎമ്മുകള്‍ തുറക്കാതിരുന്നതും ജനത്തെ ശരിക്കും വലച്ചു. ഇന്ന് ഹര്‍ത്താല്‍ കൂടിയായതോടെ ദുരിതം ഇരട്ടിയാവുമെന്നുറപ്പാ ണ്്. പണം പിന്‍വലിക്കാന്‍ ഇന്നലെ രാവിലെ മുതല്‍ നിരവധി പേരാണ് എടിഎമ്മിലെത്തി മടങ്ങിയത്. യാതൊരു വിധ മുന്നറിയിപ്പുമില്ലാതെയാണ് എടിഎം അടച്ചിട്ടത്. പ്രധാന ബ്രാഞ്ച് എന്ന നിലയില്‍ നഗരത്തിലെ വലിയ വിഭാഗം ആളുകള്‍ ഈ എടിഎമ്മിനെയാണ് ആശ്രയിക്കാറുണ്ടായിരുന്നത്. മാത്രമല്ല, അഞ്ച് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആവശ്യക്കാര്‍ക്ക് അത് വലിയൊരു ആശ്വാസവുമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day