|    Dec 6 Tue, 2016 5:32 pm
FLASH NEWS

ഞാന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ: ട്രംപ്

Published : 10th November 2016 | Posted By: SMR

ന്യൂയോര്‍ക്ക്: താന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാണെന്നും റിപബ്ലിക്കന്‍, ഡമോക്രാറ്റിക്, സ്വതന്ത്ര കക്ഷികളില്‍പ്പെട്ട എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരേ മല്‍സരിച്ചു പരാജയപ്പെട്ട ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ അഭിനന്ദിക്കാനും അദ്ദേഹം മടിച്ചില്ല.
ഹിലരി ദീര്‍ഘകാലം രാജ്യത്തിനു വേണ്ടി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തിനു വേണ്ടി ചെയ്ത സേവനങ്ങള്‍ക്കു നാം അവരോട് കടപ്പെട്ടിരിക്കുന്നു- ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ തിങ്ങിക്കൂടിയ പാര്‍ട്ടി പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. നമുക്ക് ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കാം. അങ്ങനെ ഈ രാജ്യത്തെ ഒന്നിപ്പിക്കാം. ഇനിമുതല്‍ നിങ്ങളുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കും. എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധം ആഗ്രഹിക്കുന്നു. അമേരിക്കയെ എല്ലാ മേഖലകളിലും ഒന്നാമതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day