|    Dec 8 Thu, 2016 5:40 am
FLASH NEWS
Home   >  Sports  >  Others  >  

ജ്വാല ഗുട്ട – അശ്വിനി പൊന്നപ്പ കൂട്ടുകെട്ട് പിരിഞ്ഞു

Published : 9th November 2016 | Posted By: SMR

ഹൈദരാബാദ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണില്‍ സ്വര്‍ണമെഡല്‍ നേട്ടം കൈവരിച്ച ഇന്ത്യയുടെ വനിതാ ഡബിള്‍സ് ടീം ജ്വാല ഗുട്ട – അശ്വിനി പൊന്നപ്പ സഖ്യം വേര്‍പിരിഞ്ഞു.  കോര്‍ട്ടില്‍ ഇന്ത്യക്കായി വിസ്മയങ്ങള്‍ തീര്‍ത്ത ഇരുതാരങ്ങളും സംയുക്തമായാണ് വേര്‍പിരിയ ല്‍ തീരുമാനമെടുത്തതെന്ന് ഗുട്ട മാധ്യമങ്ങളോട് പറഞ്ഞു.
ഏഷ്യന്‍ ഗെയിംസിലും ലോക ചാംപ്യ ന്‍ഷിപ്പിലും ഇരുവരും വെങ്കല മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. അശ്വിനി മികവുറ്റ താരമാണെന്നും മികച്ച ഭാവിയുണ്ടെന്നും അഭിപ്രായപ്പെട്ട ഗുട്ട ഇനിയുള്ള മല്‍സരങ്ങളില്‍ സിക്കി റെഡ്ഡിക്കൊപ്പമാവും ഇറങ്ങുകയെന്നും വ്യക്തമാക്കി.
വനിതാ ഡബിള്‍സ് മല്‍സരങ്ങള്‍ താന്‍ മതിയാക്കുകയാണെന്നും ഗുട്ട വ്യക്തമാക്കി. കളിക്കളത്തില്‍ ഓര്‍മിക്കാന്‍ കഴിയുന്ന ഒരുപാട് നേട്ടങ്ങള്‍ അശ്വിനി സമ്മാനിച്ചിട്ടുണ്ടെന്നും ഗുട്ട മാധ്യമങ്ങളോട് പ്രതികരിച്ചു.  മിക്‌സഡ് ഡബിള്‍സല്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ഇത്തരമൊരു തീരുമാനമെന്നും താരം പറഞ്ഞു. ഇരുവരും അവസാനമായി ഇറങ്ങിയത് കഴിഞ്ഞ റിയോ ഒളിംപിക്‌സിലാണ്.
അശ്വിനി മിക്‌സഡ് ഡബിള്‍സില്‍ മനു അത്രിക്കൊപ്പമാവും ഇനി മല്‍സരിക്കാനിറങ്ങുക. ജ്വാല മികവുറ്റ താരമാണെന്നും പുതിയ തീരുമാനത്തിന് എല്ലാ ആശംസകളും നേരുന്നതായും അശ്വിനി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day