|    Dec 8 Thu, 2016 11:26 am

ജ്വല്ലറി കവര്‍ച്ച; ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തു

Published : 28th October 2016 | Posted By: SMR

ആദൂര്‍: കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ ആദൂര്‍ സിഐ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞനാലിന് പുലര്‍ച്ചെയാണ് കുണ്ടംകുഴിയിലെ ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. 56 പവന്‍ സ്വര്‍ണവും നാല് കിലോ വെള്ളിയും പതിനായിരം രൂപയുമാണ് കൊള്ളയടിച്ചത്. ഇതരസംസ്ഥാനത്ത് നിന്നും എത്തി വാടക വീട്ടില്‍ താമസിച്ച സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന പരിസരവാസിയായ ഒരാളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും താമസിയാതെ പ്രതികളെ അറസ്റ്റ് ചെയ്യാനാകുമെന്നും ആദൂര്‍ സിഐ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day