|    Dec 2 Fri, 2016 11:32 pm
FLASH NEWS

ജ്വല്ലറികളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന

Published : 16th November 2016 | Posted By: SMR

മാനന്തവാടി: നിരോധിത നോട്ടുകള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങിയതു കണ്ടെത്താനായി ആദായനികുതി വകുപ്പ് ജ്വല്ലറികള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിച്ച് ബുധനാഴ്ചയും തുടര്‍ന്നുള്ള ദിവസങ്ങളിലും സ്വര്‍ണം വാങ്ങിയതു കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രമുഖ ജ്വല്ലറികളില്‍ മാത്രം നടത്തിവന്ന പരിശോധനയാണ് ഇന്നലെ മുതല്‍ മറ്റു ജ്വല്ലറികളിലേക്കും വ്യാപിപ്പിച്ചത്. ജ്വല്ലറികളിലെത്തുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചിലയിടങ്ങളില്‍ നിന്നു സിസി ടിവി കാമറാ ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിക്കുകയും സംശയമുള്ളവ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. തൊട്ടടുത്ത ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങിയവരുടെ പേരും വിലാസവും ഇത്തരം ജ്വല്ലറികളില്‍ നിന്നു ശേഖരിക്കുന്നുമുണ്ട്. ഇതോടെ വിവാഹാവശ്യങ്ങള്‍ക്കുള്‍പ്പെടെ നേരത്തെ സൂക്ഷിച്ചുവച്ച പണമുപയോഗിച്ച് സ്വര്‍ണം വാങ്ങിയവരാണ് ആശങ്കയിലായിരിക്കുന്നത്. ഇത്തരം ആളുകളുടേതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധകര്‍ക്കു കൈമാറിയതായി ജ്വല്ലറികളില്‍ നിന്നു പലര്‍ക്കും വിവരം ലഭിച്ചിട്ടുണ്ട്. നിലവില്‍ ജ്വല്ലറികളില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവര്‍ക്ക്, ബാങ്ക് അക്കൗണ്ട് നമ്പറും അക്കൗണ്ടില്‍ പണമടയ്ക്കാനുള്ള കത്തും നല്‍കി ഉപഭോക്താക്കള്‍ ബാങ്കില്‍ പണമടച്ച ശേഷമാണ് സ്വര്‍ണം നല്‍കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day