|    Dec 5 Mon, 2016 10:01 pm
FLASH NEWS

ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനം സമാപിച്ചു

Published : 28th November 2016 | Posted By: SMR

ആലപ്പുഴ:  മൂന്നു ദിവസമായി ആലപ്പുഴയില്‍ നടന്നുവന്ന ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനം സമാപിച്ചു. കോടതികളില്‍ മാധ്യമ പ്രവര്‍ത്തനം അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപെട്ടു. മാധ്യമ പ്രവര്‍ത്തചകര്‍ക്കുള്ള അപ്രഖ്യാപിത വിലക്ക് സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ട് പോലും തുടര്‍ന്ന് വരികയാണ്. കോടതികളില്‍ മാധ്യമ പ്രവര്‍ത്തനം വിലക്കുന്നവര്‍ക്കെതിരേ നടപടി ഉണ്ടാവണമെന്നും കോടതികളില്‍ മാധ്യമ സ്വാതന്ത്ര്യം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപെട്ടു.സിവില്‍ സര്‍വീസിലെ അഴിമതി നിര്‍മാര്‍ജ്ജനം സിവില്‍ സര്‍വീസ് പരിക്ഷ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന്റ ഭാഗത്ത് നിന്ന് സമയ ബന്ധിതമായ നടപടികള്‍ ഉണ്ടാവണം. സിവില്‍ സര്‍വീസിലെ അഴിമതിക്കെതിരേയും സിവില്‍ സര്‍വ്വീസ് മുദ്രാവാക്യം മുന്നോട്ട് വച്ചുകൊണ്ടും ജോയിന്റ്് കൗണ്‍സില്‍ നടത്തിയിട്ടുള്ള പ്രക്ഷോപങ്ങള്‍ നിരവധിയാണ്.സിവില്‍ സര്‍വ്വീസില്‍ അഴിമതി പലരൂപത്തില്‍ നിലനില്‍ക്കുന്നു എന്നുള്ളത് ഗൗരവത്തോടെ കാണേണ്ടതുണ്ട. അത്തരം സാഹചര്യത്തിലാണ് പ്രഗത്ഭരായ ഭരണാധികാരികളുടെ നേതൃത്വത്തില്‍് പ്രവര്‍ത്തിച്ച ഭരണ പരിക്ഷ്‌ക്കാര കമ്മീഷന്‍ റിപ്പോര്‍ട്ടുകളോട് സര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാടിനോട് വിമര്‍ശിക്കേണ്ടി വരുന്നതെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്തി ഏകീകരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ ശുദ്ധജല ക്ഷാമത്തിന് ശാസ്ത്രീയവും സമഗ്രവുമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day