|    Dec 6 Tue, 2016 8:27 am
FLASH NEWS

ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍ ആലപ്പുഴയില്‍

Published : 23rd November 2016 | Posted By: SMR

ആലപ്പുഴ: ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനം 24 മുതല്‍ 27 വരെ ആലപ്പുഴയില്‍ നടക്കും. നാളെ വൈകീട്ട് നാലിന് നടക്കുന്ന വിളംബരജാഥയ്ക്കുശേഷം ആലപ്പുഴ ടിവി തോമസ് ടൗണ്‍ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം മുന്‍ റവന്യൂ മന്ത്രി കെ ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും. 25ന് രാവിലെ 10.30ന് പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വനം, മൃഗസംരക്ഷണ മന്ത്രി കെ രാജു, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ആശംസകള്‍ അര്‍പ്പിക്കും. നവലിബറല്‍ നയങ്ങളുടെ കാല്‍നൂറ്റാണ്ട് എന്ന വിഷയത്തില്‍ സിപിഐ കേന്ദ്രസെക്രട്ടറിയേറ്റംഗം പന്ന്യന്‍രവീന്ദ്രന്‍, ഭക്ഷ്യസുരക്ഷ എന്ന വിഷയത്തില്‍ ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് 7.30ന് ആലപ്പുഴ ഇപ്റ്റ അവതരിപ്പിക്കുന്ന നാടന്‍പാട്ടുകളുടെ ദൃശ്യ-ശ്രവ്യ വിസ്മയം ഉണ്ടായിരിക്കും. 26ന് വനിതാസമ്മേളനം രാവിലെ 11ന് എന്‍എഫ്‌ഐഡബ്ല്യു ദേശീയ ജനറല്‍ സെക്രട്ടറി ആനി രാജാ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷം സാമൂഹികസുരക്ഷയും കേരള ആശങ്കകളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷതവഹിക്കും. വൈകീട്ട് ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷതവഹിക്കും. രാത്രി എട്ടുമുതല്‍ കെപിഎസി അവതരിപ്പിക്കുന്ന ‘ന്റുപ്പാപ്പായ്‌ക്കൊരാനണ്ടാര്‍ന്ന്’ എന്ന നാടകം ഉണ്ടായിരിക്കും. 27ന് രാവിലെ ‘ജനകീയ സര്‍ക്കാരും ജനപക്ഷ സിവില്‍ സര്‍വീസും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിക്കും. കെപിസിസി പ്രസിഡന്റ് വി എം  സുധീരന്‍ പങ്കെടുക്കും. ടി പുരുഷോത്തമന്‍, ടി ജെ ആഞ്ചലോസ്, എഐവൈഎഫ് സെക്രട്ടറി മഹേഷ് കക്കത്ത്, കെ പി രാജേന്ദ്രന്‍, കെ പി ശങ്കര്‍ദാസ്, സത്യന്‍മുകേരി, സി ദിവാകരന്‍ എംഎല്‍എ, സി പി ജോണ്‍, കെ പ്രകാശ് ബാബു, പി പ്രസാദ് പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി മോട്ടിലാല്‍, ജനറല്‍ സെക്രട്ടറി വിജയകുമാരന്‍ നായര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍ ഉഷ, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍  പി എസ് സന്തോഷ്‌കുമാര്‍, ജില്ലാ പ്രസിഡന്റ് ജെ ഹരിദാസ്, ആര്‍ ബാലനുണ്ണിത്താന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day