|    Dec 4 Sun, 2016 3:22 am
FLASH NEWS

ജോണ്‍സണ്‍സ് ബേബി പൗഡര്‍ കാന്‍സര്‍ ഉണ്ടാക്കി;400 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Published : 28th October 2016 | Posted By: mi.ptk

johnsons-baby-powder

സെന്റ്‌ലൂസിയ: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ ഉപയോഗം മൂലം കാന്‍സര്‍ വന്നുവെന്ന പരാതിയില്‍ യുവതിക്ക് 400 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. അമേരിക്കയിലെ സെന്റ്‌ലൂസിയ കോടതിയാണ് കാലിഫോര്‍ണിയയിലെ ഡെബ്രോ ജിയാന്‍ജി എന്ന യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്.
2012ലാണ് ഡെബ്രോ ജിയാന്‍ജി എന്ന യുവതിക്ക് അണ്ഡാശയ അര്‍ബുദം ഉണ്ടെന്ന് കണ്ടെത്തിയത്. അതിന് ശേഷം തനിക്ക് ഈ അസുഖം വരാന്‍ കാരണം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ആണെന്നാരോപിച്ച് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ വാദം സെപ്തംബറില്‍ പൂര്‍ത്തിയായെങ്കിലും വിധി വരുന്നത് ഇപ്പോഴാണ്.
ജോണ്‍സണ്‍സിന്റെ ഉല്‍പന്നങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുവെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ കോടതി പുറപ്പെടുവിച്ച വിധി ഉല്‍പ്പന്നങ്ങള്‍ അര്‍ബുദത്തിന് കാരണമാവുമെന്ന് ഉറപ്പിക്കാന്‍ കാരണമാകും.
അതേസമയം, വിധിയെ കുറിച്ച് ഉടന്‍ പ്രതികരിക്കാന്‍ കമ്പനി തയ്യാറായില്ല. യുവതിയുടെ അവസ്ഥയില്‍ വിവഷമമുണ്ടെന്നും എന്നാല്‍ പൂര്‍ണ്ണമായും ശാസ്ത്രീയ രീതിയിലാണ് ജോണ്‍സണ്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും കമ്പനി പ്രതിനിധി പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 312 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day