|    Dec 5 Mon, 2016 8:06 pm
FLASH NEWS

ജോകോവിച്ചിനെ തകര്‍ത്ത് വേള്‍ഡ് ടൂര്‍ കിരീടം മുറേക്ക്

Published : 22nd November 2016 | Posted By: SMR

മെല്‍ബണ്‍: ലോക ടെന്നിസിലെ ഒന്നാം നമ്പര്‍ പദവി കിരീടവിജയത്തോടെ തന്നെ ബ്രിട്ടീഷ് സൂപ്പര്‍ താരം ആന്‍ഡി മുറേ ആഘോഷിച്ചു. വേള്‍ഡ് ടൂര്‍ എടിപി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മുന്‍ ലോക ഒന്നാംനമ്പര്‍ സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ചിനെയാണ് മുറേ തകര്‍ത്തുവിട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുറേ എതിരാളിയെ നിലംപരിശാക്കിയത്. സ്‌കോര്‍: 6-3, 6-4.
നേരത്തേ സെമി ഫൈനലില്‍ കാനഡയുടെ മിലോസ് റവോനിക്കിനെതിരേ മാരത്ത ണ്‍ മല്‍സരം കളിച്ചാണ് മുറേ ഫൈനലിനിറങ്ങിയതെങ്കി ലും അതൊന്നും പ്രകടനത്തെ ബാധിച്ചില്ല. തുടര്‍ച്ചയായ അഞ്ചു ടൂര്‍ണമെന്റുകളിലാണ് മുറേ ഈ വര്‍ഷം വെന്നിക്കൊടി പാറിച്ചത്. 24 മല്‍സരങ്ങള്‍ അപരാജിതനായി പൂര്‍ത്തിയാക്കാനും ബ്രിട്ടീഷ് താരത്തിനു സാധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day