|    Dec 4 Sun, 2016 11:36 am

ജൈവ മാലിന്യത്തില്‍ നിന്നും വൈദ്യുതി; സാങ്കേതിക വിദ്യയുമായി സൂപ്പര്‍ടെക് എന്‍ജിനീയേഴ്‌സ്

Published : 31st October 2016 | Posted By: SMR

കൊച്ചി:  സൂപ്പര്‍ടെക് എന്‍ജിനീയേഴ്‌സിന്റെ സാങ്കേതിക വിദ്യയില്‍ ന്യൂഡല്‍ഹിയില്‍ 20 മെഗാ വാട്ടിന്റെ ജൈവമാലിന്യ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ  ജൈവമാലിന്യം ശേഖരിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ദിവസേന ശേഖരിക്കുന്ന മാലിന്യത്തില്‍ നിന്നും പ്ലാസ്റ്റിക്, മറ്റ് ലോഹങ്ങള്‍ വേര്‍തിരിച്ചുമാറ്റിയശേഷം അവശേഷിക്കുന്ന ജൈവമാലിന്യം വലിയ ബോയിലറിലിട്ട് നീരാവിയാക്കി അതില്‍നിന്നും ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ചാണ് 20 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. മാലിന്യസംസ്‌കരണം വലിയ സാമൂഹിക പ്രശ്‌നമായിരിക്കുന്ന കേരളത്തില്‍ സര്‍ക്കാരോ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോ മുന്നോട്ടുവരികയാണെങ്കില്‍ കേരളത്തില്‍ എവിടെ വേണമെങ്കിലും പ്ലാന്റ് സ്ഥാപിച്ചു നല്‍കാന്‍ തയ്യാറാണെന്ന് സൂപ്പര്‍ടെക് എന്‍ജിനീയേഴ്‌സിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജി രവീന്ദ്രന്‍പിള്ള പറഞ്ഞു. സന്നദ്ധസംഘടനകള്‍ക്കോ, കോര്‍പറേറ്റുകള്‍ക്കോ ബിഒടി അടിസ്ഥാനത്തിലും പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. 120 കോടി രൂപയ്ക്ക് 20 മെഗാവാട്ട് വൈദ്യുതി നിലയം സ്ഥാപിക്കാന്‍ സാധിക്കും. ഒരേ സമയം കേരളം മാലിന്യത്തില്‍നിന്നും മുക്തമാകുന്നതോടൊപ്പം  വൈദ്യുതി മിച്ച സംസ്ഥാനമാക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പ്രൊജക്ട് കണ്‍സള്‍ട്ടന്‍സി സര്‍വീസുകള്‍ രാജ്യത്തിനകത്തും പുറത്തും നടത്തിയിട്ടുള്ള കമ്പനികൂടിയാണ് സൂപ്പര്‍ടെക് എന്‍ജിനീയേഴ്‌സ്. ഡല്‍ഹി മെട്രോയുടെയും, ചെന്നൈ മെട്രോയുടെയും ഭൂഗര്‍ഭ സ്റ്റേഷനുകളുടെ  എയര്‍ കണ്ടീഷനിംഗ് വര്‍ക്കുകള്‍ (എച്ച്.വി.എ.സി) ഉള്‍പ്പെടെ രാജ്യത്തെയും വിദേശത്തെയും  നിരവധി വന്‍കിട പ്രൊജക്ടുകള്‍ ചെയ്്തുവരുന്ന  സൂപ്പര്‍ടെക് എഞ്ചിനീയേഴ്‌സിന്,  മാലിന്യമുക്ത കേരളം ഒരു കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സി—ബിലിറ്റിയുടെ ഭാഗമായി ചെയ്യുവാനാണ് താല്‍പര്യമെന്നും ജി രവീന്ദ്രന്‍പിള്ള പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day