|    Dec 9 Fri, 2016 1:11 pm

ജൈവകൃഷി: ആദിവാസി ഗ്രൂപ്പിന് അവാര്‍ഡ് നല്‍കും

Published : 22nd November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്ത് ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റവും നല്ല രീതിയില്‍ ജൈവകൃഷി ചെയ്യുന്ന ആദിവാസി ഊരുകള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും ഇതിന്റെ തുക പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. അമ്മായിപ്പാലത്തെ മൊത്തവ്യാപാര കേന്ദ്രത്തിലെ ശീതീകരിച്ച സംഭരണകേന്ദ്രവും അതിഥി മന്ദിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ഹോര്‍ട്ടികോര്‍പ് പുതിയ പദ്ധതികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇതെല്ലാം കര്‍ഷകര്‍ പ്രയോജനപ്പെടുത്തണം. കൃഷിഭവനു കീഴിലുള്ള ക്ലസ്റ്റര്‍ സംവിധാനത്തിന് പോരായ്മകളുണ്ടെങ്കില്‍ കൂട്ടായ ചര്‍ച്ചയിലൂടെ മാറ്റംവരുത്തും. ഗ്രാമക്കവവലകളിലുള്ള ക്ലസ്റ്ററുകളില്‍ അന്യസംസ്ഥാനത്ത് നിന്നെത്തിക്കുന്ന വിഷമയമായ പച്ചക്കറികള്‍ വില്‍ക്കുന്നതു ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അങ്ങനെ കണ്ടാല്‍ നടപടിയെടുക്കും. ക്ലസ്റ്റര്‍ സംവിധാനം പലയിടങ്ങളിലും ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതു കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശനമായി നിരീക്ഷിക്കണം. കൃഷി ഓഫിസര്‍മാരുടെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു. അമ്മായിപ്പാലത്തെ മൊത്തവ്യാപാര കേന്ദ്രം അദ്ദേഹം പരിശോധിച്ചു. പോരായ്മകളെക്കുറിച്ചും മറ്റും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നു റിപോര്‍ട്ട് ആവശ്യപ്പെട്ടു. ഹോര്‍ട്ടികോര്‍പ് മൊബൈല്‍ യൂനിറ്റിന്റെ ഫഌഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ സെക്രട്ടറി രാജുനാരായണസ്വാമി, കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി, നഗരസഭാ ചെയര്‍മാന്‍ സി കെ സഹദേവന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day