|    Dec 7 Wed, 2016 9:49 pm
FLASH NEWS

ജേക്കബ് തോമസിന്റെ നടപടി ദുരൂഹം: ചെന്നിത്തല

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: വിജിലന്‍സ് മേധാവി സ്ഥാനം ഒഴിയാനുള്ള ഡിജിപി ജേക്കബ് തോമസിന്റെ തീരുമാനം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുന്നതിനു മുമ്പാണ് ചെന്നിത്തലയുടെ പരിഹാസത്തോടെയുള്ള പ്രതികരണം.
ഭരണപക്ഷത്തു നിന്ന് ആരും ഇതിനോട് പ്രതികരിച്ചില്ല. തത്തയുടെ അവസ്ഥയെന്തായി എന്നുപറഞ്ഞാണ് അദ്ദേഹം വിഷയം ചൂണ്ടിക്കാട്ടിയത്. തത്ത രാജിവച്ചുവെന്ന് പറയുന്നു. ഈ നീക്കം ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ സമ്മര്‍ദം മൂലമാണോ രാജി നീക്കമെന്ന് സംശയമുണ്ട്. ഏതു കൊടുങ്കാറ്റിലും പിടിച്ചുനില്‍ക്കുമെന്ന് പറഞ്ഞ തത്ത മന്ദമാരുതന്‍ എത്തിയപ്പോഴേക്കും വീണുപോയെന്നും ചെന്നിത്തല പരിഹസിച്ചു.
ജേക്കബ് തോമസ് നല്ല ഉദ്യോഗസ്ഥനാവാം. എന്നാല്‍, ആറുമാസത്തില്‍ കൂടുതല്‍ പോലിസിലെ ഒരു പോസ്റ്റിലും അദ്ദേഹം ഇരുന്നിട്ടില്ല. പോലിസ് തലപ്പത്ത് വ്യാപകമായ അന്തഛിദ്രങ്ങളും പരസ്പരം വിഴുപ്പലക്കലുമാണ് നടക്കുന്നത്. കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോഴും പോലിസ് നോക്കുകുത്തിയാണ്. ക്രൈംബ്രാഞ്ചിന് തലവനില്ലാത്ത സാഹചര്യമാണുള്ളത്. വിജിലന്‍സ് ഡയറക്ടറും ക്രൈം റിക്കാര്‍ഡ് ബ്യൂറോ ഡയറക്ടറും തമ്മില്‍ ശീതസമരമാണ്. ക്രൈം റിക്കാര്‍ഡ് ബ്യൂറോ ഡയറക്ടര്‍ക്കെതിരേ വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരിക്കുകയാണ്. തനിക്കെതിരേ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ ക്രൈം റിക്കാര്‍ഡ് ബ്യൂറോ ഡയറക്ടറും പരസ്യമായി രംഗത്തെത്തി. മുഖ്യമന്ത്രിക്ക് അവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day