|    Dec 5 Mon, 2016 3:49 am

ജേക്കബ് തോമസിനെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി

Published : 29th October 2016 | Posted By: SMR

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. ജേക്കബ് തോമസിനെ പുകച്ചു പുറത്തുചാടിക്കാന്‍ സംസ്ഥാനത്ത് ശക്തമായ നീക്കം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തിരിക്കാന്‍ പാടില്ലെന്നു കരുതുന്ന വലിയൊരു ശക്തി നാട്ടിലുണ്ട്. വിജിലന്‍സ് വകുപ്പിന് നേതൃത്വം കൊടുക്കാന്‍ പറ്റിയ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.  ഐഎഎസ്- ഐപിഎസ് ചേരിപ്പോരിന്റെ പേരില്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ധനകാര്യ അഡീ. ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ചപറ്റിയിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. അനുവാദമില്ലാതെ തന്റെ വീട്ടില്‍ പരിശോധന നടത്തിയെന്ന കെ എം എബ്രഹാമിന്റെ രേഖാമൂലമുള്ള പരാതിയില്‍ അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എബ്രഹാമിന്റെ നിലപാട് ശരിയാണെന്ന് സംസ്ഥാന സര്‍ക്കാരിന് ബോധ്യമുണ്ട്. സിവില്‍ സര്‍വീസിന് മികച്ച സംഭാവനകള്‍ നല്‍കിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം. കൂടാതെ ജേക്കബ് തോമസ് പരാതിയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളെക്കുറിച്ചും പരിശോധന നടത്തും. ജേക്കബ് തോമസിനെതിരായ സിബിഐ നടപടി അസ്വാഭാവികമാണ്. ചില അധികാരകേന്ദ്രങ്ങളാണ് സിബിഐ നടപടിക്കു പിന്നിലെന്നും പിണറായി പറഞ്ഞു.
അതേസമയം കെ എം എബ്രഹാമിന്റെ വസതിയില്‍ റെയ്ഡ് നടത്തിയ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ സൂപ്രണ്ട് കെ രാജേന്ദ്രന് വിജിലന്‍സ് എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day