|    Dec 8 Thu, 2016 5:37 am
FLASH NEWS

ജേക്കബ് തോമസിനെതിരായ ആരോപണം: അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ

Published : 25th October 2016 | Posted By: SMR

കൊച്ചി: കെടിഡിഎഫ്‌സിയുടെ എംഡിയായിരിക്കെ നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധിയെടുത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലി നോക്കിയെന്ന ആരോപണം അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
കെടിഡിഎഫ്‌സിയുടെ എംഡിയായിരിക്കെ ജേക്കബ് തോമസ് 2009 മാര്‍ച്ച് ആറു മുതല്‍  ജൂണ്‍ ആറു വരെ അവധിയെടുത്ത് കൊല്ലത്തെ ടികെഎം ഇന്‍സ്റ്റിറ്റിയൂട്ട് ഒാഫ് മാനേജ്‌മെന്റില്‍ ഡയറക്ടറായി ജോലി നോക്കിയെന്നും ഈയിനത്തില്‍ പ്രതിമാസം 1.69 ലക്ഷം രൂപ കൈപ്പറ്റിയെന്നുമുള്ള പരാതിയില്‍ കാര്യക്ഷമമായി അന്വേഷണം നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ ഹരജിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
വ്യക്തിപരമായ നേട്ടത്തിനുവേണ്ടി പൊതുസേവകന്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്‌തെന്നും ഇതുവഴി ഔദ്യോഗികമായ പെരുമാറ്റദൂഷ്യംഉണ്ടായെന്നുമുള്ള പരാതി ഗൗരവകരമാണെന്നും അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നുമാണ് സിബിഐ തങ്ങളുടെ അഭിഭാഷകന്‍ മുഖേന മറുപടി നല്‍കിയത്.
പരാതിയുയര്‍ന്നതോടെ ജേക്കബ് തോമസ് സ്വകാര്യ സ്ഥാപനത്തില്‍നിന്ന് പ്രതിഫലം കൈപ്പറ്റിയ വിഷയം വിജിലന്‍സ് അന്വേഷിച്ചെങ്കിലും പ്രതിഫലമായി ലഭിച്ച തുക 2011 സപ്തംബര്‍ രണ്ടിന് അദ്ദേഹം തിരിച്ചുനല്‍കിയെന്നായിരുന്നു കണ്ടെത്തല്‍. വിജിലന്‍സ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day