|    Dec 8 Thu, 2016 3:15 pm
FLASH NEWS

ജെഎന്‍യു ഹോസ്റ്റലില്‍ ഗവേഷണ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

Published : 27th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. എബിവിപി വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റതിന് പിന്നാലെ കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബിനെക്കുറിച്ച് യാതൊരു വിവരമില്ലാതിരിക്കെ കാംപസില്‍ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭം നടക്കുന്നതിനിടെയാണ് മറ്റൊരു വിദ്യാര്‍ഥിയുടെ ദാരുണ മരണം. മണിപ്പൂര്‍ സ്വദേശിയും പശ്ചിമേഷ്യന്‍ സ്റ്റഡീസില്‍ പിഎച്ച്ഡി ഗവേഷകനുമായ ജെ ആര്‍ ഫിലെമൊന്‍ എന്ന വിദ്യാര്‍ഥിയെയാണ് ബ്രഹ്മപുത്ര ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഇദ്ദേഹത്തെ കണ്ടിട്ടില്ലെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ഈശ്വര്‍ സിങ് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം മുറിയില്‍ നിന്ന് ദുര്‍ഗന്ധം വരാന്‍ തുടങ്ങിയതോടെ ചില വിദ്യാര്‍ഥികള്‍ സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സര്‍വകലാശാല അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി വിദ്യാര്‍ഥികളുടെയും സര്‍വകലാശാല അധികൃതരുടെയും സാന്നിധ്യത്തില്‍ വാതില്‍ തകര്‍ത്ത് അകത്തു കടന്നാണ് മൃതദേഹം പുറത്തെടുത്തതെന്ന് ഈശ്വര്‍ സിങ് വ്യക്തമാക്കി. മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്നും മരണം രണ്ടുദിവസം മുമ്പാവും സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day