|    Dec 8 Thu, 2016 1:22 pm
FLASH NEWS

ജെഎന്‍യു വിദ്യാര്‍ഥിയുടെ തിരോധാനം:കെജരിവാള്‍ രാഷ്ട്രപതിയെ കണ്ടു

Published : 6th November 2016 | Posted By: mi.ptk

kejriwal-main5

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടികാഴ്ച നടത്തി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ജെ.എന്‍.യുവില്‍ നിന്നും വിശദീകരണം തേടുമെന്ന് രാഷ്ട്രപതി ഉറപ്പു നല്‍കിയതായി കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം, നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നാല് എബിവിപി പ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്തു. കാണാതായ നജീബിനെ മര്‍ദ്ദിച്ച എബിവിപി പ്രവര്‍ത്തകരെയാണ് ചോദ്യം ചെയ്തത്. ഡല്‍ഹി ജവര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായിരുന്ന നജീബിനെ ഒക്‌ടോബര്‍ 14 മുതലാണ് കാണാതായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 295 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day