|    Dec 9 Fri, 2016 10:52 pm
FLASH NEWS

ജെഎന്‍യു വിദ്യാര്‍ഥിയുടെ തിരോധാനം: ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും

Published : 28th October 2016 | Posted By: SMR

പത്തനംതിട്ട: ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ എംഎസ്‌സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തില്‍ ഉത്തരവാദികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്  എസ്ഡിപിഐ  ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എസ് സജീവ് പഴകുളം അറിയിച്ചു. ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ പ്രകടനവും സമ്മേളനവും നടക്കും. ജെഎന്‍യുവിലെ മഹിമാന്‍ഡ വി ഹോസ്റ്റലില്‍ കാണാതായതിന് 20 ദിവസം മുമ്പാണ് നജീബ് പ്രവേശനം നേടിയത്. ഒരു സംഘം എബിവിപി പ്രവര്‍ത്തകര്‍ തിരോധാനത്തിന്റെ തലേന്ന് അക്രമിക്കുകയും പ്രാണരക്ഷാര്‍ഥം ഓടിക്കയറിയ വാര്‍ഡന്റെ മുറിയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതിന് ദൃസാക്ഷികള്‍ ഉണ്ടായിട്ടും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ പോലിസിനായിട്ടില്ല.  അക്രമികള്‍ക്ക് കൂട്ട് നില്‍ക്കുന്ന സമീപനമാണ് കോളജ് അധികൃതരും സര്‍ക്കാരും ചെയ്യുന്നത്. ഇതിനെതിരേ പാര്‍ട്ടി രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലും സംഗമത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day