|    Dec 6 Tue, 2016 11:22 pm
FLASH NEWS

ജെഎന്‍യു ഗവേഷക വിദ്യാര്‍ഥി മരിച്ച നിലയില്‍

Published : 26th October 2016 | Posted By: mi.ptk

jnu-student-dead

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണിപ്പൂര്‍ സ്വദേശി ജെ.ആര്‍. ഫിലമോന്‍ ചിരു എന്ന വിദ്യാര്‍ഥിയെയാണ് ബ്രന്മപുത്ര ഹോസ്റ്റല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവാവിന്റെ മുറിയില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സെക്യൂരിറ്റിയെ വിവരമറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസമായി ഈ യുവാവിനെ കാണാനില്ലായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരാഴ്ച്ച മുമ്പ് നജീബ് അഹമ്മദ് എന്ന ജെ.എന്‍.യുവിലെ ഒന്നാം വര്‍ഷ ബയോടെക്‌നോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയെ കാണാതായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 597 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day