|    Dec 9 Fri, 2016 1:11 pm

ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അലിഗഡ് മുസ്‌ലിം സര്‍വകലാശാല വിദ്യാര്‍ഥി യുനിയന്‍

Published : 4th November 2016 | Posted By: SMR

അലിഗഡ്: ഭോപാലില്‍ എട്ട് സിമി പ്രവര്‍ത്തകരെ പോലിസ് വെടിവച്ചുകൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അലിഗഡ് മുസ്‌ലിം സര്‍വകലാശാല (എഎംയു) വിദ്യാര്‍ഥി യുനിയന്‍. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി യുനിയന്‍ സര്‍സയ്യിദ് ഗേറ്റില്‍ റാലി നടത്തി. സംഭവത്തില്‍ സുപ്രിംകോടതിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി യുനിയന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജിക്ക് നിവേദനം നല്‍കി.
നരേന്ദ്രമോദി അധികാരത്തില്‍ എത്തിയതു മുതല്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമം അരങ്ങേറുകയാണെന്ന് വിദ്യാര്‍ഥി യുനിയന്‍ നേതാവ് ഫൈസുല്‍ ഹസ്സന്‍ പറഞ്ഞു. ഞങ്ങള്‍ എല്ലാവരും ഭീകരവാദത്തിന് എതിരാണ്. ഭീകരവാദത്തിനെതിരായ യുദ്ധം ഒരു വിഭാഗത്തിന് നേരെയുള്ള യുദ്ധമാവരുത്. നി—രപരാധികെളെ ലക്ഷ്യംവയ്ക്കുന്നതിലൂടെ സര്‍ക്കാര്‍ ഭീകരവാദത്തിനെതിരായ നീക്കത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും ഫൈസുല്‍ ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day