|    Dec 4 Sun, 2016 1:09 am
FLASH NEWS

ജീവിതം വഴിമുട്ടിയ ഹഫ്‌സത്തിന് താങ്ങായി മലപ്പുറത്തെ ഓട്ടോ ഡ്രൈവര്‍മാര്‍

Published : 8th November 2016 | Posted By: SMR

മലപ്പുറം: ഗുരുതരമായ കിഡ്‌നി രോഗം കൊണ്ട് ജീവിതം വഴിമുട്ടിയ ഹഫ്‌സത്തിന് താങ്ങായി മലപ്പുറത്തെ ഓട്ടോ ഡ്രൈവര്‍മാര്‍. ഇരു കിഡ്‌നികളും തകരാറിലായ മലപ്പുറം കുന്നുമ്മല്‍ സ്വദേശി ചോലശ്ശേരി മജീദിന്റെ ഭാര്യ ഹഫ്‌സത്തിന്റെ ചികില്‍സാ ചെലവിനായാണ് ഓട്ടോ ഡ്രൈവര്‍മാര്‍ കാരുണ്യഹസ്തം നീട്ടിയത്. മലപ്പുറം കുന്നുമ്മലില്‍ സര്‍വീസ് നടത്തുന്ന 70ാളം ഓട്ടോറിക്ഷകള്‍ ഇന്നലെ സര്‍വീസ് നടത്തിയത് ഹഫ്‌സത്തിന്റെ ചികില്‍സാ ചെലവിനുവേണ്ടിയായിരുന്നു. ചികില്‍സാ ചെലവിനാണെന്നറിഞ്ഞപ്പോള്‍ യാത്രക്കാരും സഹകരിച്ചു. രണ്ടു കിഡ്‌നികളും അടിയന്തരമായി മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഭര്‍ത്താവും മൂന്ന് കുട്ടികളുമടങ്ങുന്നതാണ് ഹഫ്‌സത്തിന്റെ കുടുംബം. ഹഫ്‌സത്തിന്റെയും കുടുംബത്തിന്റെയും ദുരിതാവസ്ഥ കണ്ടറിഞ്ഞാണ്  ഓട്ടോ ഡ്രൈവര്‍മാര്‍ ഒരു ദിവസത്തെ സര്‍വീസ് തുക ഇവര്‍ക്ക് വേണ്ടി മാറ്റിവച്ചത്. ഹഫ്‌സത്തിനെ സഹായിക്കാനായി പി ഉബൈദുള്ള എംഎല്‍എ ചെയര്‍മാനായി സഹായനിദിയും രുപീകരിച്ചിട്ടുണ്ട്. ഇതിനായി എസ്ബിടി മലപ്പുറം ബ്രാഞ്ചില്‍ അക്കൗണ്ട് രൂപീകരിച്ചു. അക്കൗണ്ട് നമ്പര്‍: 67379200728

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day