|    Dec 5 Mon, 2016 3:57 pm
FLASH NEWS

ജീവിതം വഴിമുട്ടിയെന്ന സരിതയുടെ വാദം കള്ളം: ടീം സോളാര്‍ മുന്‍ ജനറല്‍മാനേജര്‍

Published : 1st December 2016 | Posted By: SMR

കൊച്ചി: നിത്യജീവിതത്തിനു പോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് സോളാര്‍ തട്ടിപ്പുകേസുകളിലെ പ്രധാന പ്രതികളിലൊരാളായ സരിത നായര്‍ പറഞ്ഞത് കള്ളമാണെന്ന് ടീം സോളാര്‍ കമ്പനിയുടെ മുന്‍ ജനറല്‍ മാനേജര്‍ രാജശേഖരന്‍ നായര്‍. ഇന്നലെ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴിനല്‍കുകയായിരുന്നു അദ്ദേഹം. ജയിലില്‍നിന്നിറങ്ങുമ്പോള്‍ പണമില്ലാതെ വാടകയ്ക്ക് താമസിച്ച സരിത പെട്ടെന്നാണു വലിയ സ്വത്തിന്റെ ഉടമയായത്. സരിതയെ സാമ്പത്തികമായി സഹായിച്ചവരില്‍ പല പ്രമുഖരുമുണ്ടെന്നും രാജശേഖരന്‍ നായര്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സരിതയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശം. ചടങ്ങിനെത്തിയ വീടുപണിക്കാര്‍ക്ക് കാഷ്‌ചെക്കാണു നല്‍കിയത്. ഇതെല്ലാം സൂചിപ്പിക്കുന്നത് സരിതയുടെ കൈവശം പണമുണ്ടെന്നാണെന്ന് രാജശേഖരന്‍ നായര്‍ പറഞ്ഞു. തുടര്‍ന്ന് ഇവ തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ കമ്മീഷന്‍ രാജശേഖരന്‍ നായരോട് ആവശ്യപ്പെട്ടു.
അതേസമയം കോട്ടയം കടപ്ലാമറ്റത്ത് ജലനിധി വാര്‍ഷികസമ്മേളനത്തിനിടെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ സരിതയ്‌ക്കൊപ്പം താനും പോയിരുന്നുവെന്ന് രാജശേഖരന്‍ നായര്‍ പറഞ്ഞു.
മോന്‍സ് ജോസഫ് ആംഗ്യം കാണിച്ചതനുസരിച്ചാണ് വേദിയിലേക്ക് ചെന്ന് മുഖ്യമന്ത്രിയോട് സരിത ചെവിയില്‍ സ്വകാര്യം പറഞ്ഞത്. താന്‍ കമ്മീഷനില്‍ ഹാജരാക്കിയ സിഡിയിലെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ വ്യാജമാണെന്ന സരിതയുടെ മൊഴി ശരിയല്ലെന്നും സിഡികളുടെ ശാസ്ത്രീയപരിശോധന നടത്തിയാല്‍ ഇക്കാര്യം വ്യക്തമാവുമെന്നും രാജശേഖരന്‍ പറഞ്ഞു. സരിതയ്‌ക്കൊപ്പം സോളാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് പല മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടുകള്‍ താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ടീം സോളാര്‍ കമ്പനിയുടെ മുന്‍ ഡ്രൈവര്‍ ആര്‍ സന്ദീപ് ഇന്നലെമൊഴിനല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day