|    Dec 6 Tue, 2016 8:26 am
FLASH NEWS

ജീവനുള്ള കാലംവരെ കൊലയാളിയെന്ന് വിളിച്ചുകൊണ്ടേയിരിക്കും

Published : 9th November 2016 | Posted By: SMR

കണ്ണൂര്‍: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സിഎംപി സ്ഥാപകനും മുന്‍മന്ത്രിയുമായ എം വി രാഘവനെതിരേ രൂക്ഷ വിമര്‍ശനവുമായി കൂത്തുപറമ്പ് രക്തസാക്ഷിയുടെ പിതാവ്. കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷന്റെ പിതാവ് കെ വി വാസുവാണ് ഫേസ്ബുക്കില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ണൂരില്‍ ഉള്‍പ്പെടെ സിഎംപിയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ഇന്നലെ എംവിആറിന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചിരുന്നു. കൂടാതെ, സിപിഎമ്മിന്റെ നേതൃത്വത്തില്‍ 25ന് കൂത്തുപറമ്പ് വെടിവയ്പ്പിന്റെ 22ാം വാര്‍ഷികവും നടക്കുന്നുണ്ട്. ഇതിനിടയിലാണ് വാസുവിന്റെ പ്രതികരണം. സിപിഎമ്മില്‍ എംവിആര്‍ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹവും താനും തമ്മില്‍ അറുത്തുമുറിച്ച് മാറ്റാന്‍ പറ്റാത്ത ബന്ധമായിരുന്നെന്ന് വാസു സാക്ഷ്യപ്പെടുത്തുന്നു. അത്രയേറെ എംവിആര്‍ തന്നെ സ്‌നേഹിച്ചിരുന്നു, ഞാന്‍ എംവിആറിനെയും. എന്നാല്‍ നിങ്ങളുടെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയും താന്‍പ്രമാണിത്വവും അഹങ്കാരവും കാരണം, നിങ്ങളാല്‍ മാത്രം തന്റെ മകന്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേരുടെ ജീവന്‍ നഷ്ടപ്പെടേണ്ടി വന്നതായി വാസു കുറ്റപ്പെടുത്തുന്നു. സഖാവ് പുഷ്പന്‍ ഇന്നത്തെ നിലയിലായി. ഒരിക്കലെങ്കിലും താങ്കളില്‍നിന്ന് കുത്തുപറമ്പ് വെടിവയ്പ്പില്‍ ഒരു ഖേദപ്രകടനം താന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അധികാരഭ്രമം താങ്കളെ അതിന് അനുവദിച്ചില്ല.  കൂത്തുപറമ്പില്‍ നടത്തിയ കൊടുംക്രൂരത മറക്കാനോ പൊറുക്കാനോ കഴിയില്ല. ജീവനുള്ള കാലം വരെ താങ്കളെ കൊലയാളിയെന്ന് വിളിച്ചുകൊണ്ടേയിരിക്കും. പുതു തലമുറയുടെ മുന്നില്‍ നിങ്ങളെന്ന കൊലയാളിയുടെ വികൃതമുഖം ഞങ്ങള്‍ വരച്ചുകാണിച്ചു കൊണ്ടേയിരിക്കുമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day